Posts

Showing posts from July, 2026

Armaadam Season 2 team departs from Kochi for Australian tour

Image
Kochi: The much-anticipated Armaadam Season 2 – Australian Tour 2026, presented by the Northwest Malayalee Association (NANMA) Sydney, officially kicked off today as the performing team departed from Kochi International Airport en route to Australia. The troupe, comprising popular singers and musicians Pradeep Babu, Mridula Varier, Sruthi Lakshmi, Veda Mithra, Bilal, Sonu, Rafeeq Rahman, and Praveen Ratnakaran, will be touring across Australia from August 1 to 30, 2026, bringing live musical performances to Malayalee communities across the country. Speaking ahead of their departure, members of the team expressed excitement about reconnecting with the Malayalee diaspora in Australia through music. The tour is expected to feature a mix of soulful melodies, high-energy performances, and live instrumental acts, with stops planned in multiple Australian cities. The event is being promoted by Just Easy Book, with all necessary travel and visa formalities completed for the artists ahead of th...

ആർമാദം സീസൺ 2 സംഘം ഓസ്ട്രേലിയൻ പര്യടനത്തിനായി കൊച്ചിയിൽ നിന്ന് പുറപ്പെടുന്നു | NANMA Sydney

Image
കൊച്ചി: നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ (നന്മ) സിഡ്നി അവതരിപ്പിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആർമാദം സീസൺ 2 – ഓസ്ട്രേലിയൻ ടൂർ 2026, പരിപാടിക്കായുള്ള സംഘം ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടതോടെ ഔദ്യോഗികമായി ആരംഭിച്ചു. പ്രശസ്ത ഗായകരും സംഗീതജ്ഞരുമായ പ്രദീപ് ബാബു, മൃദുല വാര്യർ, ശ്രുതി ലക്ഷ്മി, വേദ മിത്ര, ബിലാൽ, സോനു, റഫീഖ് റഹ്മാൻ, പ്രവീൺ രത്നാകരൻ എന്നിവരടങ്ങുന്ന സംഘം ഓഗസ്റ്റ് 1 മുതൽ 30 വരെ ഓസ്ട്രേലിയയിലുടനീളം പര്യടനം നടത്തും, രാജ്യത്തുടനീളമുള്ള മലയാളി സമൂഹങ്ങൾക്ക് തത്സമയ സംഗീത അവതരണങ്ങൾ സമ്മാനിക്കും. പുറപ്പെടുന്നതിന് മുന്നോടിയായി സംസാരിച്ച സംഘാംഗങ്ങൾ, സംഗീതത്തിലൂടെ ഓസ്ട്രേലിയയിലെ മലയാളി പ്രവാസി സമൂഹവുമായി വീണ്ടും ബന്ധപ്പെടാൻ കഴിയുന്നതിൽ ആവേശം പ്രകടിപ്പിച്ചു. ഹൃദ്യമായ ഈണങ്ങളും ഉയർന്ന ഊർജ്ജസ്വലമായ അവതരണങ്ങളും തത്സമയ വാദ്യമേളങ്ങളും ഉൾപ്പെടുന്ന പരിപാടികളാണ് പര്യടനത്തിൽ പ്രതീക്ഷിക്കുന്നത്, ഒന്നിലധികം ഓസ്ട്രേലിയൻ നഗരങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജസ്റ്റ് ഈസി ബുക്ക് ആണ് പരിപാടിയുടെ പ്രമോഷൻ നടത്തുന്നത്, കലാകാരന്മാർക്കുള്ള യാത്രാ, വിസ...

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു | പാർവതി തിരുവോത്ത് നായികയായി സെപ്റ്റംബർ 11ന്

Image
*പ്രഥമ ദൃഷ്‌ട്യാ* *കുറ്റക്കാർ* .  *സെപ്റ്റംബർ* *പതിനൊന്നിന്* ....................................... 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെ ത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കഥയുടെ കെട്ടു റപ്പിലും, അവതരണത്തിലും  ഏറെ മികവു പുലർത്തുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്. പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  വിജയരാഘവൻ, സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ് .. രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാസംവിധാനം - മഹേഷ് മോഹൻ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .. ചീഫ്...

ആലി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | ഓഗസ്റ്റ് 14ന് മലയാളം, തമിഴ്, കന്നഡയിൽ റിലീസ്

Image
മൻഹർ സിനിമാസിന്റെ ബാനറിൽ  ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച *ആലി* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.  നിർമ്മാണം- മൻഹർ സിനിമാസ്&എമിനന്റ് മീഡിയ, ദുബായ്. ഛായാഗ്രഹണം - റിനാസ് നാസർ.എഡിറ്റിംഗ് - അബു ജിയാദ്. ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, കൈലാഷ്,  ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി,ഷാജി പുഷ്പാംഗദൻ,ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, ശ്രുതി,മണക്കാട് ലീല, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.  ബിജിഎം&ആലാപനം - കിളിമാനൂർ രാമവർമ്മ തമ്പുരാൻ. അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ,ഹിഷാം കലാഫ്, അഭി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.  കല - അഖിലേഷ്,ഷിജു അഭാസ്ക്കർ. കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്. മേക്കപ്പ് -ജയൻ സി...

ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി അപ്പാനി ശരത്; കാലടി സർവകലാശാലയിൽ തെരുവ് നാടകം

Image
. ജന്തർ മന്തറിലെ സമരം, പിന്തുണച്ച്,അപ്പാനി ശരത്, സർവ്വകലാശാലയുടെ മുന്നിൽ തെരുവ് നാടകം നടത്തി. കൊച്ചി: ഡൽഹിയിലെ സി.ജെ.പി. സമരത്തെ പിന്തുണച്ച് നടൻ അപ്പാനി ശരത് വീണ്ടും. താരം ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ തെരുവ് നാടകം നടത്തി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഫെയ്‌സ്ബുക്കിൽ രൂക്ഷമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകൾ എന്ന് ശരത് അഭിപ്രായപ്പെട്ടിരുന്നു ആ ഉപകരണത്തെ എതിർസ്വരങ്ങളുടെ തലയടിച്ചുപൊട്ടിക്കാനുള്ള അധികാര ദണ്ഡായി മാറ്റി. ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരുമെന്നും ശരത് കൂട്ടിച്ചേർത്തിരുന്നു. ഇപ്പോൾ വീണ്ടും തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. സി.ജെ.പി. സമരത്തെ പിന്തുണച്ച് സിനിമ രംഗത്ത് നിന്ന് ആദ്യം എത്തിയത് അപ്പാനി ശരതായിരുന്നു. പിന്നീടാണ് ചലച്ചിത്ര രംഗത്ത് നിന്ന് കൂടുതൽ താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അപ്പാനി ശരത് ശക്തമായ നിലപാടുമായി പ്രതിഷേധം തുടരുകയാണ്. അതിന്റെ ഭാഗമായി കാലടി സംസ്കൃത സർവ്വകലാശാലയുടെ മുന്നിലാണ് ഇന്നലെ പൂർവ്വ വിദ്യാർത്ഥികൂടിയാ...

എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന 'ലർക്ക്' ജൂലൈ 24ന് തിയേറ്ററുകളിൽ | സൈജു കുറുപ്പ്, അജു വർഗീസ് ചിത്രം

Image
" ലർക്ക് " ജൂലൈ 24-ന്. """"""""""""""""""""" കേരളാ ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്'  ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു.     സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത "ലർക്ക് " അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി ജി  രവി, പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ...

'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ | രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പൊലീസ് ആക്ഷൻ ചിത്രം

Image
*ലോ ആൻഡ് ഓർഡർ*  ( *Law &Order* )  *സെപ്റ്റംബർ നാലിന്*  ...............…................... രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ  (Law & Order ) എന്ന ചിത്രം സെപ്റ്റർ നാലിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും, ജൂനിയേഴ്സായ അഞ്ചു ചെറുപ്പക്കാരും അവരുടെ ഉദ്യമമാണ് പോസ്റ്ററിൽ കാണുന്നത്. . ഒരു പൊലീസ് ചിത്രത്തെ ഓർമ്മിപ്പിക്കുന്ന താണ് ഈ പോസ്റ്റർ. സത്യം സിനിമാസ് ,മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ ഏ. ജി, മഹാ സുബൈർ എന്നിവരാണ് ഇദ ചിത്രം നിർമ്മിക്കുന്നത്. കൊച്ചി നഗരത്തിൻ്റെ പശ്ചാത്തിൽ പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ,മാസ് എൻ്റെർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ . വലിയ മുതൽമുടക്കിൽ തൊണ്ണൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ കണ്ണൂർ, വയനാട് ,. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാ ഫേഴ്സ് ആയ ഫീനിക്സ് പ്ര...

സൂര്യയുടെ ജന്മദിനത്തിൽ 'വിശ്വനാഥ് ആൻഡ് സൺസ്' രണ്ടാം ഗാനത്തിന്റെ പ്രൊമോ പുറത്ത് | റിലീസ് ഓഗസ്റ്റ് 14

Image
*സുര്യയുടെ* *ജന്മദിനത്തിൽ*   *വിശ്വനാഥൻ ആന്റ്* *സൺസിന്റെ* *രണ്ടാമത്തെ പ്രൊമോ ഗാനം* *പുറത്തുവിട്ടു.*  ............................................ സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്, ആഗോള റിലീസ് ഓഗസ്റ്റ് 14 ന് സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ  വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിൻ്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്ത് വിട്ടത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡ...

യുകെ പശ്ചാത്തലത്തിൽ ഒരുക്കിയ മലയാള ത്രില്ലർ 'കണ്ടൻ' ജൂലൈ 31ന് തിയേറ്ററുകളിൽ

Image
പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച **കണ്ടൻ* *എന്ന മലയാള ചിത്രം ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു. മലയാള സിനിമയിൽ നിന്ന് മറ്റൊരു ത്രില്ലെർ ചിത്രം കൂടി എത്തുകയാണ്. പുതുമുഖ സംവിധായകൻ ആയ ജിബിൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ചിത്രത്തിന്റെ ഡി ഒ പി ജിബിൻ ആന്റണി, അലൻ ജേക്കബ് എന്നിവർ നിർവഹിച്ചിരിക്കുന്നു. രചന,എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകൻ ജിബിൻ ആന്റണി യുടെ തൂലികയിൽ വിരിഞ്ഞിരിക്കുന്നു.പൂർണമായും യൂകെയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികൾ ആയ പുതുമുഖങ്ങൾ ആണ്. ചിത്രം യൂകെയിൽ വിതരണത്തിനെത്തി ക്കുന്നത് അർ എഫ് റ്റി ഫിലിംസ് ആണ്. കേരളത്തിൽ ഹിമുക്രി - ജയഗീതം വിതരണം നിർവഹിക്കുന്നു.   സംഗീതം നൽകിയിരിക്കുന്നത് ജെയ്സൺ ജോൺ ആണ്.  പ്രശസ്ത പിന്നണി ഗായകരായ  സൂരജ് സന്തോഷ്‌,  സിതാര കൃഷ്ണകുമാർ,  അഞ്ചു ജോസഫ് എന്നിവർ പാടിയ ഗാനങ്ങൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു.  ചിത്രത്തിന്റെ നിർമാണം ഫോർത്ത് വാൾ പിക്ച്ചേഴ്‌സ് ആണ്. സഹനിർമാതാക്കൾ സജി പി കുര്യൻ,  അജു ജോൺ,  സാബു തോമസ് എന്നിവരാണ്.  ക്രീയേറ്റീവ് ഹെഡ് ബെ...

ജോയ് കെ. മാത്യുവിന്റെ 'A Threat to Life' ഡോക്യുമെന്ററി ചിത്രീകരണം ഓസ്‌ട്രേലിയയിൽ പുരോഗമിക്കുന്നു

Image
   .   ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയായ 'എ ത്രെറ്റ് ടു ലൈഫ്'. ആരംഭിച്ചു. കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'എ ത്രെറ്റ് ടു ലൈഫ്' (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുരോഗമിക്കുന്നു. 'ആംഫി'യുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡോക്യുമെന്ററി, അന്താരാഷ്ട്ര ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് നിർമ്മിക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പതിനേഴോളം പ്രമുഖർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇന്ന് ഏതെങ്കിലും ഒരു രാജ്യത്തെയോ ജനവിഭാഗത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അത് എപ്പോൾ, എങ്ങനെ, ആരെയെല്ലാം ബാധിക്കുമെന്ന ഗൗരവമേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും, ഒരു സാധാരണ പൗരന് ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന സന്ദേശവുമാണ് ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നത്.   "ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയാണ് 'എ ത്രെറ്റ് ടു ലൈഫ്'. ലോക റെക്കോർഡ് നേടിയ രണ്ട് ഡോക്യുമെന്ററികളുടെ ...

'പിവിടി-പ്രൈവറ്റ് ടീം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് | നന്ദ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

Image
"പിവിടി- പ്രൈവറ്റ് ടീം" ഫസ്റ്റ് ലുക്ക് പോസ്റ്റർ. """"""""""""""""""""""""""""" ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്… ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതി ഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് "പിവിടി-പ്രൈവറ്റ് ടീം". 'കമോൺഡ്രാഏലിയൻ ' എന്ന ചിത്രത്തിനു ശേഷം നന്ദ കുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"പിവിടി- പ്രൈവറ്റ് ടീം"എന്ന  ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നന്ദ കുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദ കുമാർ,കുരിയാകോസ്,സാനി,ആലപ്പി പൊന്നമ്മ,ഷാജി  ജോൺ പോൾ, അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ  ഛായാഗ്രഹണം ദിലീപ് അലക്കോട് നിർവ്വഹിക്കുന്നു. സംഗീതം-എൻ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റർ-നന്ദ കുമാർ. 

അപ്പാനി ശരത്തിന്റെ രൂക്ഷ രാഷ്ട്രീയ വിമർശനം: "ജനങ്ങളാണ് അധികാരം, അവരാണ് ശക്തി"

Image
പാറ്റകൾ ഞങ്ങളാണ് , ജനങ്ങളാണ് അധികാരം.  അവരാണ് ശക്തി , രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായ നടൻ അപ്പാനി ശരത് . സാമൂഹ്യ രാഷ്ടീയ വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയുന്ന നടനാണ് അപ്പാനി ശരത്. താരം തന്റെ ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാവുന്നു. അപ്പാനി ശരത് എഴുതിയ രാഷ്ട്രീയ വിമർശനം വായിക്കാം , ഫാസിസം (Fascism) എന്നത് തീവ്രദേശീയത, കടുത്ത ഏകാധിപത്യം, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കൽ, എതിർപ്പുകളെ അടിച്ചമർത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.” പട്ടാള അട്ടിമറികളിലൂടെ അധികാരത്തിൽ ഏറിയതും ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയതുമായ ലോകത്തെ പല ഭരണകൂടങ്ങളും കാലം കടന്നുപോകുമ്പോൾ ഫാസിസ്റ്റുകളായി മാറിയതായാണ് ചരിത്രം. ആ ചരിത്രത്തിൽ തന്നെ അവരുടെ അതിദാരുണമായ വീഴ്ചയും ലോകം കണ്ടിട്ടുണ്ട്. സ്വന്തം ജനങ്ങളാൽ വെറുക്കപ്പെട്ട്, ആ നാട്ടിലെ യുവാക്കളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഏകാധിപതികൾ. അഹങ്കാരത്തിന്റെ കിരീടവും ചെങ്കോലും അധികാരസ്ഥാനങ്ങളും ഉപേക്ഷിച്ച്, ഉടുമുണ്ട് തലയിൽ കെട്ടി കണ്ടംവഴി ഓടേണ്ടിവന്ന ഭരണാധികാരികൾ. ജനങ്ങളാണ് അധികാരം. അവരാണ് ശക്തി. നിങ്ങൾ അനുഭവിക്കുന്ന അധികാ...

തുടക്കം പുതിയ പോസ്റ്റർ പുറത്തിറങ്ങി | ആഗസ്റ്റ് 7ന് തിയേറ്ററുകളിൽ

Image
*തുടക്കം*   *ആഗസ്റ്റ് ഏഴിന്*  *പുതിയ പോസ്റ്റർ എത്തി*  ...................................... ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ, എന്നിവർ.... ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ് ... ഓടുന്ന നായയുടെ കഴുത്തിൽ ചങ്ങല പിടിച്ച് കൂടെ ഓടുന്ന രണ്ടു പെൺകുട്ടികൾ ... അതിലൊന്ന് ... വിസ്മയാ മോഹൻലാൽ... ഈ ചിത്രത്തിൻ്റെ എല്ലാ പ്രൊമോഷൻ പോസ്റ്ററുകളിലും ഈ നായയേയും കാണാം. ചിത്രത്തിലെ ഒരു സുപ്രധാനമായ ക്യാരക്ടർ തന്നെയാണ് ഈ നായയെന്ന് തീർച്ചയായും അനുമാനിക്കാം.  വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ പ്രശസ്തി നേടിയചിത്രമാണ് തുടക്കം.. ഒരു മലയോര ഗ്രാ...

കരിമ്പടം വീഡിയോ ഗാനം റിലീസ് | അനസ് സൈനുദ്ദീൻ സംഗീതം, മധു ബാലകൃഷ്ണൻ ആലാപനം

Image
"കരിമ്പടം " വീഡിയോ ഗാനം. """"""""""""""""""""""""""""" അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് അനീഷ് പൊന്നപ്പൻ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന "കരിമ്പടം " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീൻ രചിച്ച് സംഗീതം നല്കി  മധു ബാലകൃഷ്ണൻ ആലപിച്ച  "തനുവിലിനി എന്നും തണുപ്പല്ലേ....." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനിൽ സി പി, വിവേകാനന്ദൻ,ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ അഞ്ചൽ,ശരിക സ്റ്റാലിൻ,ജീവൻ നവോദയ,സനോജ് നടയിൽ,ജിബിൻ ജോയ്,അനീഷ് വി ശിവദാസ്,ഷിബിന അമീർജാൻ,അമ്മവീട്ടിൽ രാജേഷ്,ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂർ,രതീഷ് മീനക്കൽ,ശ്രീകുമാർ മാടവൂർ,സജീന കൊല്ലം ,രമ്യ മനോജ്, അഡ്വക്കേറ്റ് അനിൽകുമാർ,സാബു തിരുമല,റിജാസ് കൊല്ലം,ആർ കെ രാജ,അബ്ദുൽഖാദർ, ബിനു ബി ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി,കാശിനാഥ് ചന്ദ്രൻ ആർ,എൻ കെ ആർ മൗലി,സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ ,ദിലീപ് ആയൂർ,രശ്മി ഹരി...

വിസിറ്റർ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് | ഉർവ്വശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ ഹൊറർ ചിത്രം

Image
"വിസിറ്റർ" മോഷൻ ടൈറ്റിൽ പോസ്റ്റർ. """"""""""""""""""""""""""""  ഉർവ്വശി,നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന "വിസിറ്റർ" എന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി.  എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നടന്ന പൂജാ സ്വിച്ചോൺ വേളയിലാണ് പ്രശസ്ത നടൻ അജു വർഗീസ് മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. ജനപ്രിയ നായകൻ ദിലീപ്,മേജർ രവി,നവ്യ നായർ,അജു വർഗീസ്, ഭഗത് മാനുവൽ, ലിസ്റ്റിൻ സ്റ്റീഫൻ, ഡോക്ടർ റോണി, സന്ദീപ് സേൻ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഇതിനകം റിലീസായ നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം  നീതു മാത്യു എഴുതുന്നു. ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധ...

രാമായണ മാസാരംഭത്തിൽ ‘രാമർകൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | വിജീഷ് മണി ഡോക്യുഫിക്ഷൻ

Image
രാമായണ മാസാരംഭത്തിൽ ''രാമർകൂത്ത് " ഫസ്റ്റ് ലുക്ക് പോസ്റ്റർ. """"""""""""""""""""""""""""" ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന  അട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമർകൂത്ത്’ ആസ്പദമാക്കി വിജീഷ് മണി  സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പത്മശ്രീ  കൈതപ്രം ദാമോദരൻ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നൽകി  പ്രകാശനം നിർവ്വഹിച്ചു. അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ രാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കന്റെ നേതൃത്വത്തിൽ കാരമട ജയൻ, വിനോദ് ഊത്തുകുഴി, മരുതൻ തുടങ്ങിയവരോടൊപ്പം അടപ്പാടിയിലെ കലാകാരൻമാരും അണിനിരക്കുന്നു. ഛായാഗ്രഹണം-ഭവി ഭാസ്‌ക്കർ,എഡിറ്റിങ്- ബി ലെനിൻ,സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, കലാസംവിധാനം- ശ്രീരാഗ് കർമ്മ, മേക്കപ്പ്-ശശി കാട്ടകമ്പാൽ, സഹസംവിധാനം- ശരത്ത് ബാബു, പ്രൊഡക്ഷൻ മാനേജർ-കെ ബി, രാമദാസ് അട്ടപ്പാടി, സജീവൻ നമ്പിയത്ത്, പി ആർ ഓ-എ എസ് ദിനേശ്.

‘വിസിറ്റർ’ സിനിമയുടെ പൂജയും സ്വിച്ചോൺ ചടങ്ങും നടന്നു | ദിലീപ്, നവ്യ നായർ, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ

Image
"വിസിറ്റർ" തുടങ്ങി. """"""""""""""""""""""""""""  ഉർവ്വശി,നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന "വിസിറ്റർ" എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നിർവഹിച്ചു. ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറി ച്ചു.ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു."വിസിറ്റർ "എന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു. മേജർ രവി,നവ്യ നായർ,അജു വർഗീസ്,ഭഗത് മാനുവൽ,ഡോക്ടർ റോണി,സന്ദീപ് സേൻ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഇതിനകം റിലീസായ നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർ...

'ഞാൻ രേവതി' ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ബെസ്റ്റ് ഡോക്യുമെന്ററി നോമിനേഷനിൽ

Image
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ 'ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. പി.ആർ. സുമേരൻ. കൊച്ചി: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ചലച്ചിത്ര മേളയിലേക്ക് ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത  'ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡോക്യുമെൻ്ററി വിഭാഗത്തിൽ എട്ട് സിനിമകളാണ് മത്സരിക്കുന്നത്.ആർട്ട് ബുക്ക് സിനിമയാണ് ക്യൂറേറ്റ് ചെയ്യുന്നത് . 2026 ആഗസ്‌റ്റ് 13 മുതൽ 23 വരെ ഓസ്ട്രേലിയയിലെ മെൽബണിൽ  വച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത് .എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ  എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ യിൽ  മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി  ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്‌റ്റിവലുകളിലൊന്നായ കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിലും ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട...

‘കിരീടം’ 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ | NFDC–NFAI റസ്റ്റോറേഷനിൽ വീണ്ടും തിയേറ്ററുകളിൽ

Image
*NFDC–NFAI യുടെ ആർക്കൈവൽ പ്രിസർവേഷൻ മലയാളം ക്ലാസിക് "കിരീടം";  4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ...* *ചിത്രത്തിൻ്റെ സ്നീക് പീക്ക് പുറത്തിറങ്ങി* മലയാളത്തിലെ റീ റിലീസുകളില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് കിരീടം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നൊമ്പരമായി അവശേഷിക്കുന്ന സേതുമാധവൻ 37 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തുടരുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'കിരീടം' 4കെ ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും റീ-റിലീസ് ചെയ്തപ്പോൾ തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാഷണല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ 4 കെ റെസ്റ്റൊറേഷന്‍ നിര്‍വ്വഹിച്ചത്. ദേവദൂതൻ, ഛോട്ടാ മുംബൈ അടക്കം മോഹന്‍ലാലിന്‍റെ പല റീ റിലീസുകളും ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. കിരീടത്തിൻ്റെ കാര്യത്തിലും അതുതന്നെ വീണ്ടും ആവർത്തിച്ചു. തിയറ്ററില്‍ എത്തിയ റീസ്റ്റോര്‍ഡ് പതിപ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ചിത്രം കണ്ട പ്രേക്ഷകർ...

'അച്യുത അവതാരം' ജൂലൈ 17ന് തിയേറ്ററുകളിൽ | സൈബർ ക്രൈം ത്രില്ലറുമായി പാൻ ഇന്ത്യൻ ചിത്രം

Image
*സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' നാളെ തിയേറ്ററുകളിലേക്ക്...* *അവിനാഷ്, സീമ ജി നായർ, പുതുമുഖം മാളവിക നന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്* കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം ജൂലായ് 17ന് തിയേറ്ററുകളിൽ എത്തും. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂൺ മാസത്തോടെ തിയേറ്ററുകളിൽ എത്തും. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്.  എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു & നവീൻ, വ...

‘വിസിൽ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | മലപ്പുറത്തിന്റെ സെവൻസ് ഫുട്ബോൾ പശ്ചാത്തലത്തിൽ പുതിയ മലയാള ചിത്രം

Image
ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ  "വിസിൽ" ടൈറ്റിൽ പോസ്റ്റർ. """""""""""""""""""""""""" മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി  നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന "വിസിൽ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം  ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറിൽ  ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ആദ്യ ചിത്രത്തിൽ ക്യാമറ  തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ്  സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. ഏ ആർ റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് സംഗീത സംവിധാ...

ദളപതി വിജയുടെ 'ജനനായകൻ' ജൂലൈ 23ന് റിലീസ് | വിജയിയുടെ അവസാന ചിത്രം തിയേറ്ററുകളിലേക്ക്

Image
തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ദളപതി വിജയുടെ "ജനനായകൻ" ജൂലൈ 23 ന് തിയേറ്ററുകളിലേക്ക്  "ഐ ആം കമിങ്" : തമിഴ്നാട്  മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച  "ജനനായകൻ" ജൂലൈ 23ന് തിയേറ്ററുകളിലേക്ക് ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ്  ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന്  ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.  ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.  ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് ...

ജിസ് ജോയിയുടെ ‘കോട്ടയം ബൽറ്റ്’ ടൈറ്റിൽ പ്രകാശനം | ആസിഫ് അലി നായകനാകുന്ന ഫാമിലി ത്രില്ലർ

Image
*ജിസ് ജോയിയുടെ*   *കോട്ടയം ബൽറ്റ്*   *ടൈറ്റിൽ പ്രകാശനം* *നടന്നു* . . ..................................... ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി ഓ. ജെ.. ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്. ചലച്ചിത്ര. സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികളു ടേയും നിറ സാന്നിദ്ധ്യത്തിലായി രുന്നു ഈ ചടങ്ങ് അരങ്ങേറിയത് . ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. .. കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആളും അർത്ഥവും മനോബലവും കൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടു മറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്ര...