Posts

Showing posts from May, 2024

ഒരു കട്ടിൽ ഒരു മുറി ജൂൺ പതിനാലിന്

Image
 ഒരു കട്ടിൽ ഒരു മുറി ജൂൺ പതിനാലിന് https://24timemedia.com/1kattil/ ഒരു കട്ടിൽ ഒരു മുറി   ജൂൺ പതിനാലിന്  ............................................... സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്.  കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു നഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു.  ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. രഘുനാഥ് പലേരിയുടെ തിരക്കഥയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. വാഴൂർ ജോസ്.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

Image
 ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ   മാർക്കോ   ആരംഭിച്ചു.  ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലെ ദേവികുളത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ്  .സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഫ്രയ മറിയം,.ആ യാമറിയം' നോഹ  എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി . നേരത്തേ ഹനീഫ് അദേനി, ഉണ്ണി മുകുന്ദൻ, നിർമ്മാതാക്കളായ ഷെറീഫ് മുഹമ്മദ്, 'അബ്ദുൽ ഗദാഫ് എന്നിവരും അണിയറ പ്രവർത്തകരായ  ചന്ദ്രു സെൽവരാജ്.. സ്യമന്തക് പ്രദീപ്‌. ധന്യാ ബാലകൃഷ്ണൻ ദീപക് പരമേശ്വരൻ സുനിൽദാസ്. അഭിമന്യു തിലകൻ. ഇഷാൻ ഷൌക്കത്ത്. എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു  ഉണ്ണിമുകുന്ദനാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. നടൻ ഷറഫുദിൻ തൻ്റെ സഹപ്രവർത്തകർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നതും ഏറെ കൗതുകമായി. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ധിഖ്. ജഗദീഷ്. ആൻസൺ പോൾ കബീർ യുഹാൻ സിങ്....

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

Image
 'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് രാവിലെ 8 മണിക്ക് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവർ എത്തുന്നു. ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ...