ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...
ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ ടീസർ റിലീസ് ചെയ്തു. കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന ടീസറിന് വളരെ മികച്ച പ്രതികരണം ആണ് ഇതുവരെയും കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രിയ താരങ്ങളായ മഞ്ജു വാര്യരുടെയും, രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന ഈ സിനിമയുടെ ടീസർ റിലീസ് ചെയ്തത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ മറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി ക...