എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു.

 : .








എം.എ നിഷാദിൻ്റെ 

 ഒരു അന്വേഷണത്തിൻ്റെ 

 തുടക്കം 

 ആരംഭിച്ചു. 

.................. ........................

നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിച്ചു.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ

ഈ ചിത്രത്തിൻ്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും

എടുത്തതാണ്.

 മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ 

.നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


കോട്ടയം പി.ഡബ്ലഡി.റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ബഹു.സഹകരണ വകുപ്പു മന്ത്രി വി.എൻ.വാസവൻ   സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു

 തുടക്കമിട്ടത്.

നേരത്തെ സെഞ്ച്വറി കൊച്ചുമോൻ എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി, എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചിരുന്നു.

റിട്ട. ക്രൈംബ്രാഞ്ച്

എസ്.പി.ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി.

ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ 

നിരവധി പേരും, ബന്ധുമിത്രാദികളു

ടേയും നിറസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി ,കലാഭവൻ നവാസ്, ദുർഗാ കൃഷ്ണാ, സിനി ഏബ്രഹാം, അനു നായർ, തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്ന.ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.

വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ റെഷൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റെണി, കോട്ടയം നസീർ, സാ സ്വികാ അനുമോൾ, , ശിവദാ'' ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം, സംമിനു സിജോ, പൊന്നമ്മ ബാബു'സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ,ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടു.കാട്സാബു സുന്ദരപാണ്ഡ്യൻ 1 രാജേഷ് അമ്പലപ്പുഴ അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ,, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ.നിഷാദും പ്രധാന വേഷത്തിലെത്തുന്നു

ഗാനങ്ങൾ - പ്രഭാവർമ്മ.ഹരിനാരായണൻ, പളനി ഭാരതി,

സംഗീതം - എം .ജയചന്ദ്രൻ.

ഛായാഗ്രഹണം - വിവേക് മേനോൻ '

എഡിറ്റിംഗ് - ജോൺ കുട്ടി.

പ്രൊഡക്ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ.

കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ

മേക്കപ്പ് - റോണക്സ് സേവ്യർ

കോസ്റ്റ്യം ഡിസൈൻ - സമീരാസനീഷ്,

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ,

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രമേഷ് അമ്മ നാഥ്. ഷമീർ സലാം.

പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത്.വി.സുഗതൻ, ശ്രീശൻ, ഏരിമല

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി

പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി

കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ ഫിറോഷ്.കെ. ജയേഷ്

Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്