Posts

Showing posts from August, 2026

ജയസൂര്യക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർദ്ധന്റെ പുതിയ ലുക്ക്

Image
*ജയസൂര്യക്ക് ജന്മദിന* *സമ്മാനമായി*   *_ഓപ്പറേഷൻ* *ത്രാളിലെ_*   *എൻ . ഐ. എ*   *ചീഫ് ഹർഷവർദ്ധൻ്റെ*   *പുതിയ ലുക്ക്*  .................................... എൻ.ഐ.എ ചീഫ് മേധാവി ഹർഷവർദ്ധൻ്റെ പുതിയ ലുക്കുമായി ഓപ്പറേഷൻ. ത്രാളിൻ്റെ അണിയറ പ്രവർത്തകർ. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കു ന്നത്. ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ രൂപവും ഭാവവും, വേഷവുമെല്ലാം കോർത്തിണങ്ങിയ ലുക്ക്.. ആ പോസ്റ്റിന് അർഹമായതു തന്നെ..... ഗുഡ് വിൽ എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം  രതീഷ്‌വേഗയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കാശ്‌മീരിലെ തീവ്രവാദി ആക്രമണത്തിൻ്റെ പശ്ചാത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ മൂവിയാണ്. ഓപ്പറേഷൻ ത്രാൾ . പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഇദ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹർഷ വർഡൻ. മലയാളത്തിലേയും, ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റു ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ജയസൂര്യയുടെ ‘മായൻ’ ലുക്ക് പുറത്ത്; ജന്മദിന സമ്മാനമായി നിഗൂഢ പോസ്റ്റർ

Image
*ചിരിച്ച മുഖം*    *നിഗൂഢമായ* *ആരാധനാ* *പുസ്‌തകത്തിൽ ചോരപുരണ്ട* *കഠാരയുമായി*   *ജയസൂര്യ*   *മായൻ്റെ ലുക്ക്.*   *ജയസൂര്യക്ക്*   *ജന്മദിന സമ്മാനം*.  ........................................ കൗതുകവും ആശ്ചര്യവും അൽപ്പം ഭീതിയുമൊക്കെ യുള്ള ഒരു ലുക്കുമായി  മായൻ്റെ അണിയറ പ്രവർത്തകർ ജയസൂര്യക്ക് ജന്മദിന സമ്മാനം നൽകിയിരിക്കുന്നു.. ചിരിച്ച മുഖവുമായി നിഗൂഢകയുടെ ഭാരം പേറുന്ന പുസ്‌തകത്തിൽ കഠാര കുത്തിയിറക്കുന്ന ജയസൂര്യ.  ഈ പോസ്റ്ററിൻ്റെ പിന്നിലെ നിഗൂഢതകളെന്ത് ? ഏറെ സസ്പെൻസ് നൽകുന്നു ഈ പോസ്‌റ്റർ. ഏറെ വിജയം നേടിയ കളങ്കാവൽ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ.. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്. വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്ററാണിത്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, നൈലാ ഉഷ, നിരഞ്ജന അനൂപ്, . അർഷാ ബൈജു,ജിബിൻ ഗോപിനാഥ്, മുബിൻ എം റാഫി വൈഷ്ണുവി,  എന്നിവരും...

‘ഞൊടി’ തുടങ്ങി; ‘വാഴ 2’ന് ശേഷം നായകനായി ഹാഷിർ

Image
*'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി' തുടങ്ങി.* ബ്ലോക്ക്ബസ്റ്റർ സിനിമ 'വാഴ 2'ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ വച്ചു നടന്നു. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് 'ഞൊടി' നിർമിക്കുന്നത്. 'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് 'ഞൊടി' തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ഉണർത്തുന്ന ടാഗ്ലൈനും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ. ഒരു ടൈം ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ച...

‘ഇമ്മോർട്ടൽ’: ജി.വി. പ്രകാശ്-കയാദു ലോഹർ ചിത്രം സെപ്റ്റംബർ 4ന്

Image
*'ഇമ്മോർട്ടലാ'കാൻ ' കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്...* *ജി വി പ്രകാശും കയാദുവും ഇത് ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്..* ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം 'ഇമ്മോര്‍ട്ടല്‍' സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ  04ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഹൊറർ ചിത്രത്തിൻ്റെ സംഗീതം സാം സി.എസ് ആണ് നല്‍കിയിരിക്കുന്നത്. ടി.എം. കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിര്‍വഹിക്കുന്നു.  ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്. ചിത്രത്തിന്റെ കലാസംവിധായക...

ലോ ആൻഡ് ഓർഡർ: രഞ്ജിത്ത് ചിത്രം സെപ്റ്റംബർ 18ന് പ്രദർശനത്തിന്

Image
: *ലോ ആൻ് ഓർഡർ*   *(Law &Order )*   *സെപ്റ്റംബർ* *പതിനെട്ടിന്*  .................................... രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order ) എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെ ത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽഅവതരിപ്പിക്കുന്നു. നീതിനിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , ഔദ്യോഗിക ജീവിതത്തിലും  വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. രഞ്ജിത്തിൻ്റെ തന്നെ ബ്ളാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു ...

ചടങ്ങ്: വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

Image
*ചടങ്ങ്*  ..............................  *വിനീത് ശ്രീനിവാസൻ*   *നായകൻ* ................................  *ചിത്രീകരണം*   *ആരംഭിച്ചു.*  ..................................... വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു. കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങേടെ യാണ് ആരംഭം കുറിച്ചത്.  വിനീത് ശ്രീനിവാസൻ സുരേഷ് കൃഷ്ണ ചിത്രത്തിലെ നായിക മീനാഷി മാധവൻ നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത് ,ഡെൽറ്റ മണി സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ,സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊങ്ങായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ -ശോഭ എന്നിവരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി. തീയേറ്റർ ഓഫ് ഡ്രീംസ്. .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ്, ഡ്രീം മർച്ചൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്ക...

‘ഇന്നും’ സംഗീത ദൃശ്യാവിഷ്കാരം ശ്രദ്ധേയമാകുന്നു; അഞ്ചുലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറ്റം

Image
*ഇന്നും** കാലം മായ്ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ  സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന,സംഗീതം, സംവിധാനം  റെജു കോശി നിർവഹിച്ചിരിക്കുന്നു.  നവനീത് സജു,ടീന, കൃഷ്, വിജയകുമാർ, ജോബി എന്നിവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം സ്‌നിപെറ്റ് കൊമേഴ്സ്  360 പ്രൈവറ്റ് ലിമിറ്റഡ്.  പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് പഴയ സുഹൃത്തുക്കളുടെ സംഭാഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ പൂർത്തിയാകാതെ പോയ ഒരു പ്രണയകഥയെ ആസ്പദമാക്കി അവർ ഒരു സംഗീത പ്രോജക്ട് ഒരുക്കുന്നതോടെ പഴയ ഓർമ്മകൾ വീണ്ടും ജീവൻ പ്രാപിക്കുന്നു. തൊടുപുഴയുടെ മനോഹരമായ പ്രകൃതിഭംഗിയും ഗ്രാമീണ പശ്ചാത്തലവും പുഴയോരങ്ങളും പച്ചപ്പും ആൽബത്തിന്റെ ദൃശ്യങ്ങൾക്ക് പ്രത്യേക ഭംഗി പകരുന്നു. പഴയകാല പ്രണയവും ഇന്നത്തെ ജീവിതവും രണ്ട് കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ആൽബത്തിൽ, വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മായാതെ “ഇന്നും” നിലനിൽക്കുന്ന സ്നേഹമാണ് പ്രധാന പ്രമേയം. ആൽബത്തിലെ “കാത്തിരുന്ന കടവത്തെ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ടൈറ്റിൽ വിജയി അരവിന്ദ് ദിലീപ് നായരാണ്. അദ്ദേഹത്തിന്റെ മാസ്മരി...

ടൊവിനോ തോമസ് നായകനായി ‘മുൻപേ’; സൈജു ശ്രീധരൻ ചിത്രം ചിത്രീകരണം ആരംഭിച്ചു

Image
*ടൊവിനോ തോമസ് നായകനായ*  ..........................  *മുൻപേ*  .............................  *ചിത്രീകരണം*   *ആരംഭിച്ചു* ................................ . *സൈജു ശ്രീധരൻ സംവിധായകൻ* . ...................................... ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെൻ മോറിൽആരംഭിച്ചു.  പ്രശസ്‌ത ചിത്രസംയോജക നായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.. ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ , ടൊവിനോ തോമസ്സും, സഹോദരൻ ടിംങ്സ്റ്റൺ തോമസ്സും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി. പനോരമ സ്റ്റുഡിയോസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ് , ടൊവിനോ തോമസ് പ്രൊഡക്‌ഷൻസാണ്ഈ ചിത്രം നിർമ്മിക്കുന്നത്. കുമാർ മങ്ങാട്ട് പഥക്ക് , അഭിക്ഷേക് പഥക്ക് , ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ് സ്റ്റൺ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ . കോ പ്രൊഡ...

ദിശാന്തരം: സോഫിയ തരകൻ കെ.പി.എ.സി ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചു

Image
' *സോഫിയ തരകൻ കെ.പി.എ.സി യുടെ ദിശാന്തരം'  ആദ്യ ഷെഡ്യൂൾ തുടങ്ങി.* കെ.പി.എ.സി യുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ നാടക താരം സോഫിയ തരകൻ കെ.പി.എ.സി ആദ്യമായി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ദിശാന്തരം എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ആരംഭിച്ചു.റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷന്റെ ബാനറിൽ സോഫിയ തരകൻ തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  ഐപ്പള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്നു. തിരുവല്ല മാർത്തോമ്മ കോളേജിന്റെ മുൻ പ്രിൻസിപ്പലും, കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ ചെയർമാനുമായ ഡോ. എബ്രഹാം കരിക്കം സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ തുടർ ചിത്രീകരണം കൊൽക്കത്ത, കൊല്ലം, കൊട്ടാരക്കര, തലശ്ശേരി, വെഞ്ഞാറമൂട് എന്നിവിടങ്ങളിലായി നടക്കും. സോഫിയ തരകൻ കെ.പി.എ.സി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജ്കുമാർ കെ.പി.എ.സി., നീന കുറുപ്പ്,ജൂലി ബിനു,രാജീവ് റോഷൻ, ബീന ആന്റണി,നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി., ആരതി എസ്. നായർ, കൃഷ്ണപ്...

Operation Trawl: ജയസൂര്യയുടെ ഹൈ വോൾട്ടേജ് പാൻ ഇന്ത്യൻ ത്രില്ലർ ചിത്രീകരണം പൂർത്തിയായി

Image
*ഓപ്പറേഷൻ ത്രാൾ* *ഫുൾ പായ്ക്കപ്പ്.* ......................................... ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി. അഞ്ചു ഭാഷകളിലായി , പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻ മെൻ്റിൻ്റെ  ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റുമേഖലയിലേക്കെത്തുക ചലച്ചിത്ര രംഗത്തു തന്നെ അപൂർവ്വ സംഭവമായിരിക്കും ഇവിടെ അതിൻ്റെ ആദ്യ ക്രെഡിറ്റ് രതീഷ് വേഗക്കു തന്നെ അവകാശപ്പെട്ടതാണ്. തൃശൂർ പൂരം എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു കൊണ്ടാണ് രതീഷ് തൻ്റെ സംവിധാനരംഗത്തേക്കുള്ള കടന്നുവരവിന് അടിത്തറ പാകിയത് തൻ്റെ സംവിധായകനിരയിലേക്കുള്ള അരങ്ങേറ്റത്തിന് ,ജനശ്രദ്ധയാകർഷിച്ച ഒരു പ്രമേയം തന്നെയാണ് രതീഷ് കണ്ടെത്തിയത്. കാഷ്മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും , തീവ്രവാദിക ളുമായുള്ള ഏറ്റുമുട്ടൽ.... ഇത്തരമൊരു പ്രമേയത്തിലൂടെ , സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരൻ്റെ  ശ്രമങ്ങളും കാണാതെ വയ്യ. വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന...

‘ആരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; സൈജു കുറുപ്പ് നായകനാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സെപ്റ്റംബറിൽ

Image
സസ്പെൻസും അന്വേഷണവും നിറച്ച് ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.................................. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ INVESTIAGATION ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും തുടർന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്നാണ് സെപ്റ്റംബറിൽ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജ...

‘ബാലൻ ദി ബോയ്’ ZEE5ൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ് | റെക്കോർഡ് നേട്ടം

Image
*100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റ് അടിച്ചു  'ബാലൻ ദി ബോയ്' ZEE5 ഇൽ* 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ ദി ബോയ്' ഓ ടി ടിയിലും മികച്ച അഭിപ്രായമാണ്  നേടിയിരിക്കുന്നത്.ഡിജിറ്റൽ പ്രീമിയറിന് ശേഷം വെറും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 ദശലക്ഷം (10 കോടി) സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ടു. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.ജൂലൈ 31-ന് പ്രീമിയർ ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ നേടിയ മികച്ച പ്രതികരണം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ആവർത്തിച്ചുകൊണ്ട്, ഈ വർഷത്തെ സി 5-ലെ ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ,ഗിരീഷ് എ ഡി,ബീന ആന്റണി, ഫർസാന പാലത്തിങ്കൽ,ആനന്ദ് ഏകർഷി, എന്നിവരുള്‍പ്പെടുന്ന വൻ താരനിര ചിത്ര...

കരിമ്പടം ട്രെയിലർ റിലീസ് | അനസ് സൈനുദ്ദീനും തീർത്ഥ ഹരിദേവും പ്രധാന വേഷങ്ങളിൽ

Image
"കരിമ്പടം " ട്രെയിലർ. """"""""""""""""""""""""""""" അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് അനീഷ് പൊന്നപ്പൻ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന "കരിമ്പടം " എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുനിൽ സി പി, വിവേകാനന്ദൻ,ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ അഞ്ചൽ,ശരിക സ്റ്റാലിൻ,ജീവൻ നവോദയ,സനോജ് നടയിൽ,ജിബിൻ ജോയ്,അനീഷ് വി ശിവദാസ്,ഷിബിന അമീർജാൻ,അമ്മവീട്ടിൽ രാജേഷ്,ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂർ,രതീഷ് മീനക്കൽ,ശ്രീകുമാർ മാടവൂർ,സജീന കൊല്ലം ,രമ്യ മനോജ്, അഡ്വക്കേറ്റ് അനിൽകുമാർ,സാബു തിരുമല,റിജാസ് കൊല്ലം,ആർ കെ രാജ,അബ്ദുൽഖാദർ, ബിനു ബി ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി,കാശിനാഥ് ചന്ദ്രൻ ആർ,എൻ കെ ആർ മൗലി,സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ ,ദിലീപ് ആയൂർ,രശ്മി ഹരി, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ദേശീയ- അന്തർദേശീയ അവാർഡുക...

പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ 4ന് | സന്തോഷ് ഇടുക്കിയുടെ പുതിയ ചിത്രം റിലീസിന്

Image
*സന്തോഷ് ഇടുക്കിയുടെ*   *പൈറേറ്റ്സ് ഓഫ്* *ഇടുക്കി*   *സെപ്റ്റംബർ നാലിന്*  ............................................ ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച്   സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്  പ്രദർശനത്തിനെ ത്തുന്നു.  സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.  ഇടുക്കിയാട പശ്ചാത്തലത്തിലൂടെ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ്  ഈ ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധേയമായ കൂടോത്രത്തിനു ശേഷം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിതമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു.  ശ്രീജിത്ത് രവി,  സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി,ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ്  വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി. രാജു, സജി, ജോമോൻ പാറയിൽ, അജീഷ്  ചില്ലിസ്, ജോമി വെൺമണി, C. K. രാജു, സണ...