‘ബാലൻ ദി ബോയ്’ ZEE5ൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ് | റെക്കോർഡ് നേട്ടം

*100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റ് അടിച്ചു  'ബാലൻ ദി ബോയ്' ZEE5 ഇൽ*


'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ ദി ബോയ്' ഓ ടി ടിയിലും മികച്ച അഭിപ്രായമാണ് 

നേടിയിരിക്കുന്നത്.ഡിജിറ്റൽ പ്രീമിയറിന് ശേഷം വെറും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 ദശലക്ഷം (10 കോടി) സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ടു.


കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.ജൂലൈ 31-ന് പ്രീമിയർ ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ നേടിയ മികച്ച പ്രതികരണം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ആവർത്തിച്ചുകൊണ്ട്, ഈ വർഷത്തെ സി 5-ലെ ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.


കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ,ഗിരീഷ് എ ഡി,ബീന ആന്റണി, ഫർസാന പാലത്തിങ്കൽ,ആനന്ദ് ഏകർഷി, എന്നിവരുള്‍പ്പെടുന്ന വൻ താരനിര ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.


രാജ്യത്തുടനീളമുള്ള പ്രേക്ഷകരിൽ നിന്ന് 'ബാലൻ ദി ബോയ്'ക്ക് ലഭിച്ച അതിഗംഭീരമായ സ്വീകരണം ഞങ്ങളെ അതിയായ സന്തോഷത്തിലാക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.


സി 5-ലൂടെ 'ബാലൻ ദി ബോയ്' പ്രേക്ഷകർ ഇത്രയധികം സ്നേഹത്തോടെ സ്വീകരിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. ഈ ചിത്രത്തെ പിന്തുണയ്ക്കുകയും, കാണുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു എന്ന് ചിദംബരം കൂട്ടിച്ചേർത്തു.


ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ് എന്ന നേട്ടം കൈവരിച്ചതോടെ ചിത്രത്തിന്റെ ഡിജിറ്റൽ വിജയവും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.​'ബാലൻ ദി ബോയ്' ഇപ്പോൾ സി 5-ൽ  മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ കാണാം. 


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice