ജീത്തു ജോസഫ് -മോഹൻ ലാൽടീമിൻ്റെ നേര് ആരംഭിച്ചു. ...........
പൊന്നിൻചിങ്ങമായ ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ഈ ചടങ്ങിൽ തിരുവനന്തപുരത്തെ തൻ്റെ ഏറ്റവും അടുത്ത സുഹ്റുത്തുളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തത് ഏറെ കൗതുകമായി. ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യദു ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത് പിന്നീട് ചലച്ചിത്ര ' പ്രവർത്തകരും അണിയറ പ്രവർത്തകരും - ഈ ചടങ്ങ് പൂർത്തീകരിച്ചു. - ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു. അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സന്നിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ്പ്രസിഡൻ്റ്, രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു. ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആൻ്റണി പെരുമ്പാവൂർ നന്ദിയും പറഞ്ഞു. നല്ലൊരു ഇടവേളക്കുശേ...