ജയസൂര്യയുടെ ‘മായൻ’ ലുക്ക് പുറത്ത്; ജന്മദിന സമ്മാനമായി നിഗൂഢ പോസ്റ്റർ
*ചിരിച്ച മുഖം*
*നിഗൂഢമായ* *ആരാധനാ* *പുസ്തകത്തിൽ ചോരപുരണ്ട* *കഠാരയുമായി*
*ജയസൂര്യ*
*മായൻ്റെ ലുക്ക്.*
*ജയസൂര്യക്ക്*
*ജന്മദിന സമ്മാനം*.
........................................ കൗതുകവും ആശ്ചര്യവും അൽപ്പം ഭീതിയുമൊക്കെ യുള്ള ഒരു ലുക്കുമായി
മായൻ്റെ അണിയറ പ്രവർത്തകർ ജയസൂര്യക്ക് ജന്മദിന സമ്മാനം നൽകിയിരിക്കുന്നു..
ചിരിച്ച മുഖവുമായി നിഗൂഢകയുടെ ഭാരം പേറുന്ന പുസ്തകത്തിൽ കഠാര കുത്തിയിറക്കുന്ന ജയസൂര്യ.
ഈ പോസ്റ്ററിൻ്റെ പിന്നിലെ നിഗൂഢതകളെന്ത് ? ഏറെ സസ്പെൻസ് നൽകുന്നു ഈ പോസ്റ്റർ.
ഏറെ വിജയം നേടിയ കളങ്കാവൽ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ.. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.
വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്ററാണിത്.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, നൈലാ ഉഷ, നിരഞ്ജന അനൂപ്, . അർഷാ ബൈജു,ജിബിൻ ഗോപിനാഥ്, മുബിൻ എം റാഫി വൈഷ്ണുവി,
എന്നിവരും പ്രധാന താരങ്ങ ളാണ് .
റാഫിയും, ജിതിൽ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- മുജീബ് മജീദ്.
ഛായാഗ്രഹണം -ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ .
ലൈൻ പ്രൊഡ്യൂസർ -രോഹിത്. ആർ. നായർ.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

Comments
Post a Comment