‘ഞൊടി’ തുടങ്ങി; ‘വാഴ 2’ന് ശേഷം നായകനായി ഹാഷിർ

*'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി' തുടങ്ങി.*


ബ്ലോക്ക്ബസ്റ്റർ സിനിമ 'വാഴ 2'ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ വച്ചു നടന്നു. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് 'ഞൊടി' നിർമിക്കുന്നത്.


'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് 'ഞൊടി' തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ഉണർത്തുന്ന ടാഗ്ലൈനും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ. ഒരു ടൈം ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചർച്ച. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.


*HASHIR next….*


Njodi - One More Time!! 👈🏼


#NJODI #ഞൊടി


@NjodiMovie 


@hashireeeee 

@_ameen_al 

@lukman_avaran 

@chanduveeyyy 


Written and directed by @js.jithin_ 

Produced by @amal_paulson , @tony.jose.942  ( @sooper_dooper_films , @midnightsunfilms81 ) 

Title Design: @dripwavecollective 

Distribution: @icon.cinemas






Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്