രാമായണ മാസാരംഭത്തിൽ ‘രാമർകൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | വിജീഷ് മണി ഡോക്യുഫിക്ഷൻ

രാമായണ മാസാരംഭത്തിൽ

''രാമർകൂത്ത് "

ഫസ്റ്റ് ലുക്ക് പോസ്റ്റർ.

"""""""""""""""""""""""""""""


ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന

 അട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമർകൂത്ത്’ ആസ്പദമാക്കി വിജീഷ് മണി  സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പത്മശ്രീ  കൈതപ്രം ദാമോദരൻ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നൽകി  പ്രകാശനം നിർവ്വഹിച്ചു.

അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ

രാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കന്റെ നേതൃത്വത്തിൽ കാരമട ജയൻ, വിനോദ് ഊത്തുകുഴി, മരുതൻ തുടങ്ങിയവരോടൊപ്പം അടപ്പാടിയിലെ കലാകാരൻമാരും അണിനിരക്കുന്നു. ഛായാഗ്രഹണം-ഭവി ഭാസ്‌ക്കർ,എഡിറ്റിങ്- ബി ലെനിൻ,സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, കലാസംവിധാനം- ശ്രീരാഗ് കർമ്മ, മേക്കപ്പ്-ശശി കാട്ടകമ്പാൽ, സഹസംവിധാനം- ശരത്ത് ബാബു, പ്രൊഡക്ഷൻ മാനേജർ-കെ ബി, രാമദാസ് അട്ടപ്പാടി, സജീവൻ നമ്പിയത്ത്, പി ആർ ഓ-എ എസ് ദിനേശ്.




Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice