‘വിസിറ്റർ’ സിനിമയുടെ പൂജയും സ്വിച്ചോൺ ചടങ്ങും നടന്നു | ദിലീപ്, നവ്യ നായർ, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ
"വിസിറ്റർ"
തുടങ്ങി.
""""""""""""""""""""""""""""
ഉർവ്വശി,നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന "വിസിറ്റർ" എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നിർവഹിച്ചു.
ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറി ച്ചു.ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു."വിസിറ്റർ "എന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു.
മേജർ രവി,നവ്യ നായർ,അജു വർഗീസ്,ഭഗത് മാനുവൽ,ഡോക്ടർ റോണി,സന്ദീപ് സേൻ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ഇതിനകം റിലീസായ
നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.
ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നീതു മാത്യു എഴുതുന്നു.
ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്നു.
മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.എഡിറ്റിംഗ്- നിധിൻ രാജ് അറോൾ,
കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്,മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം,പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ,പി ആർ ഓ -എ എസ് ദിനേശ്.
.jpeg)

.jpeg)


Comments
Post a Comment