ജോയ് കെ. മാത്യുവിന്റെ 'A Threat to Life' ഡോക്യുമെന്ററി ചിത്രീകരണം ഓസ്‌ട്രേലിയയിൽ പുരോഗമിക്കുന്നു

   .  


ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയായ 'എ ത്രെറ്റ് ടു ലൈഫ്'. ആരംഭിച്ചു.




കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'എ ത്രെറ്റ് ടു ലൈഫ്' (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുരോഗമിക്കുന്നു. 'ആംഫി'യുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡോക്യുമെന്ററി, അന്താരാഷ്ട്ര ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് നിർമ്മിക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പതിനേഴോളം പ്രമുഖർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


കാലാവസ്ഥാ വ്യതിയാനം ഇന്ന് ഏതെങ്കിലും ഒരു രാജ്യത്തെയോ ജനവിഭാഗത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അത് എപ്പോൾ, എങ്ങനെ, ആരെയെല്ലാം ബാധിക്കുമെന്ന ഗൗരവമേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും, ഒരു സാധാരണ പൗരന് ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന സന്ദേശവുമാണ് ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നത്.  


"ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയാണ് 'എ ത്രെറ്റ് ടു ലൈഫ്'. ലോക റെക്കോർഡ് നേടിയ രണ്ട് ഡോക്യുമെന്ററികളുടെ ക്യാമറാമാനായി പ്രവർത്തിച്ച ജോയ് കെ. മാത്യു തന്നെയാണ് ഈ ഡോക്യുമെന്ററിയുടെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്."

മികച്ച സാങ്കേതിക പ്രവർത്തകരാണ് ഈ ഡോക്യുമെന്ററിക്കായി അണിനിരക്കുന്നത്. സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായി ആദം കെ.അന്തോണിയും  സഞ്ജു സുകുമാരൻ സംഗീതവും, ലിൻസൺ റാഫേൽ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ജുബിൻ രാജ് (സൗണ്ട് മിക്സിങ്), സി.ആർ. സജയ് (കളറിസ്റ്റ്), ഫിലിപ്പ് ഹ്യൂബ് (പ്രൊഡക്ഷൻ കൺട്രോളർ), ക്ലെയർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഷിബിൻ സി. ബാബു (പോസ്റ്റർ ഡിസൈൻ), നിതിൻ നന്ദകുമാർ (അനിമേഷൻ)

പി.ആർ. സുമേരാൻ (പി. ആർ. ഒ.)

എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 'ആംഫി' തന്നെയാണ് ക്യാമറ & ലൈറ്റ്സ് യൂണിറ്റ് ഒരുക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള വലിയൊരു സന്ദേശവുമായാണ് 'എ ത്രെറ്റ് ടു ലൈഫ്' പ്രേക്ഷകരിലേക്ക് എത്തുവാൻ ഒരുങ്ങുന്നത്.


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice