Posts

സിദ്ധു Official Trailer Released | ആദി കേശവ ചിത്രം

Image
 *"സിദ്ധു"* ട്രെയിലർ. """'''""""""""""""""""""""""""" പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ആകാംക്ഷയും ആശങ്കയും നിറച്ച്  ത്രസിപ്പിക്കുന്ന"സിദ്ധു" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ "സിദ്ധു"വിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവവികാസങ്ങളും ഒത്തുചേരുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി...

വല്ലി വീഡിയോ ഗാനം റിലീസായി | മാണിക്യവല്ലിയേ ലിറിക്കൽ വീഡിയോ

Image
 "വല്ലി " വീഡിയോ ഗാനം. """"""""" പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "വല്ലി" എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. രാജേഷ് ട്വിങ്കിൾ എഴുതിയ വരികൾക്ക് ഷാ ബ്രോസ് സംഗീതം പകർന്ന് സരിത രാജീവ് ആലപിച്ച " മാണിക്യവല്ലിയേ, ശക്തിസ്വരൂപിണിയേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത്. എസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിനോജ് കുളത്തൂർ,കുമാർ സേതു,പ്രസാദ് മുഹമ്മ,ഭദ്ര വെങ്കിടേശ്,ബെന്നി ജോൺ,അരുൺ സോൾ,ജയറാം,ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി ചായഗ്രഹണം നിർവ്വഹിക്കുന്നു. രാജേഷ് ട്വിങ്കിൽ, രതീഷ് ചന്ദ്രൻ ചേപ്പാട് എന്നിവർ എഴുതിയ വരികൾക്ക് ഷാ ബ്രോസ്,ടോണി വിൽ‌സൺ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. ഗായകർ-സരിത രാജീവ്‌,പ്രസൂന, ടോണി വിൽസൻ എന്നിവരാണ് ഗായകർ. ലൈൻ പ്രൊഡ്യൂസർ-പ്രദീപ്‌ എൻ സൗപർണിക ( യുഎസ് എ) എഡിറ്റിംഗ്-പ്രശോഭ് ശേഖരൻ,പശ്ചാത്തല സംഗീതം-ടോണി വിൽസൺ,അസോസിയേറ്റ് ഡയറക്ടർ- ഗോക...

ദിലീപിന്റെ നീക്കം ടീസർ എത്തി | ഇമോഷണൽ ത്രില്ലർ ചിത്രം

Image
 *"പൊലീസ്സു* *കാർക്കിട്ടൊന്നു** *പണിയാം*   *അതാണവന്റെ* *മെയിൻ...."*   *ഉദ്വേഗം നിറച്ച്*   *നീക്കം*   *ടീസർ എത്തി* . ........................................... ദുരൂഹതകളും , ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി. ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്  ഈ ചിത്രം. ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. തികച്ചും ഗൗരവമായ ഒരു കഥാപാത്രം.. ടീസറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം. "ബോഡിയിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. പക്ഷെ ഒഫീഷ്യലായിട്ടു ലീഡു കിട്ടുന്നതൊന്നും തന്നെയില്ലാ.''" അയാൾ ഏതു പത്രത്തിന്റെ ആളാണന്നാ പറഞ്ഞത് ? പത്രമൊന്നുമല്ലസാറേ... ഏത്രാ തട്ടിക്കൂട്ടു മാസിക... പണ്ട് പോലീസ്സാകണമെന്നതായിരുന്നു ആ ഗ്രഹം. അതു നടക്കാത്തതിന്റെ ചൊരുക്ക് അവനുണ്ട്... പൊലീസ്സു ബുദ്ധിയാ.. ചെലപ്പോ അതിന്റെ മേളിൽ നിക്കുമെങ്കിലേയുള്ളൂ" ടീസറിലെ ഈ രംഗങ്ങൾ , ഒരാളെ ക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പൊലീസ്സുകാർ നടത്തുന്ന സംഭാഷണങ്ങളാണന്നു ടീസറിൽ കാണുന്നു.  വലിയ സ്വീകാര്യത...

ധനുഷ്കോടിയിലേക്ക് ട്രെയിലർ പുറത്ത് | ചിത്രം ഇന്ന് തിയേറ്ററുകളിൽ

Image
 ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ,സംഭാഷണം  നിർവഹിക്കുന്ന  *ധനുഷ്കോടിയിലേക്ക്*  എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയിലർ  പുറത്തിറങ്ങി.  ചിത്രം ഒക്ടോബർ 9ന് ഇന്നുമുതൽ തിയേറ്ററുകളിൽ. ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.  1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ..  ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ.. മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ.പ്രണയത്തിന്റെയും..പകയുടെയും..പ്രതികാരത്തിന്റെയും പ്രമേയവുമായി. *ധനുഷ്കോടിയിലേക്ക്*. പ്രധാന അഭിനേതാക്കൾ സുധീർ കരമന, ലെന,നിസ്‌താർ അഹമ്മദ്‌ സേട്ട്,അരുൺ, ആർദ്ര ഗോപകുമാർ, സിന്ധു വർമ്മ,ദിനേശ് പണിക്കർ,റിയാസ് മറിമായം. എം ആർ ഗോപകുമാർ, പ്രേംകുമാർ,വി കെ ബൈജു ,അനിൽ രാജ്. പഞ്ചാപകേശൻ,ജോബി,വിതുര തങ്കച്ചൻ,ദീപക് ട്വിങ്കിൾ,സനൽ,  അഡ്വ.ബാബുരാജ്, അരിസ്റ്റോസുരേഷ്,  മേഘ,അൽഫിയ ഷാഫി,ആദർശ് ഷാനവാസ്‌, ഡോ. അഞ്ജന രാജേഷ്. ദേവദത്ത് മനോഹരൻ. ലക്ഷ്മി മോഹൻ, വീരമണി,  ഷാഫി റഷീദ്,  ബിജു,സിന്ധു, രേഷ്മ വട്ടപ്പാറ, വിനോദ് ആലപ്പ...

ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത് | മഞ്ജു വാര്യർ | ആനന്ദ് മേനൻ

Image
“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത് — ഫാമിലി ഫൺ വൈബിൽ ശ്രദ്ധ നേടി പോസ്റ്റർ. ""'""""""""""""""""""" മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ - കണ്ണൻ മോഹൻ. സംഗീതം - ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്. സൗണ്ട് ഡിസൈൻ - ഡോൺ വിൻസെന്റ്. പ്രൊഡക്ഷൻ ഡിസൈനർ - ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ - ജിതിൻ ജൂഡി കുര്യാക്കോസ്, പ്രോജക്ട് ഡിസൈനർ - ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് - ബിനു ജി നായർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാ...

1 ബില്യൺ വ്യൂസ് നേടിയ ചിത്രം! “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസ്

Image
 *1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിൻ്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ "ഞാൻ ഗഗൻ" ഒക്ടോബർ 9ന് റീ റിലീസിന്...* യൂട്യൂബിൽ 1 ബില്യൺ വ്യൂസ് മറികടക്കുന്ന ആദ്യത്തെ മുഴുനീള ഇന്ത്യൻ ചിത്രമായി മാറിയ 'ജയ ജാനകി നായക' 8 വർഷങ്ങൾക്ക് ശേഷം റീ റിലീസിന് ഒരുങ്ങി. തെലുങ്കിൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച  'ജയ ജാനകി നായക' എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് പതിപ്പാണ് "ഞാൻ ഗഗൻ". രഥക് ആർട്സിൻ്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിച്ച ഈ ആക്ഷൻ റൊമാന്റിക് ചിത്രം 8 വർഷങ്ങൾക്ക് ശേഷം ഒക്ടോബർ 9ന് റീ റിലീസിന് തയ്യാറെടുത്തു. 4K അൾട്ര ഇംപാക്റ്റിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ്, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പം പ്രഗ്യാ ജയ്‌സ്വാൾ, ജഗപതി ബാബു, കാതറിൻ തെരേസ, ആദി പിനിഷെട്ടി, തരുൺ അറോറ, ശരത് കുമാർ, നന്ദു, ജയപ്രകാശ്, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണവും എഡിറ്റിംഗും ഋഷി പഞ്ചാബിയും കോത്തഗിരി വെങ്കിടേശ്വര റാവുവും നിർവ്വ...

മായൻ പൂർത്തിയായി; ഡിസംബർ 3ന് റിലീസ് | ജയസൂര്യ ചിത്രം

Image
*മായൻ*   *പൂർത്തിയായി*   *ഡിസംബർ മൂന്നിന് റിലീസ്* .................................... .സത്യവും മിഥ്യയും , വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നു.. പല മുൻവിധികളേയും തകിടം മറിച്ചു കൊണ്ട് പ്രേഷക ശ്രദ്ധ നേടിയ കളങ്കാവിൽ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഇദ ചിത്രം മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്നു. ഏറെ വിജയം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങൾക്കു ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മായൻ . യൂറോപ്യൻ രാജ്യങ്ങളായ അയർലൻ്റ്, ഡെൻമാർക്ക് കുട്ടിക്കാനം,  വാഗമൺ, ഈരറ്റുപേട്ട, ഭാഗങ്ങളിലായിട്ടാണ് ,ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെ ത്തുന്നു.   പ്രേഷകസമൂഹ ത്തിൻ്റെ ശരാശരിആസ്വാദന നിലവാരത്തിനപ്പുറത്തേക്കു കൂടികടന്നുചെല്ലുന്ന ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. അത് എത്രമാത്രം  എൻ്റെർടൈനർ ആക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ജ...

‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം’ പൂജാച്ചടങ്ങ് തൃശ്ശൂരിൽ നടന്നു

Image
"കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" തൃശ്ശൂരിൽ... ​"""""""""""""""""""""  പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" എന്ന സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ​മലയാളത്തിന്റെ പ്രിയ മഹാനടൻ ടി.ജി. രവി ഭദ്രദീപം തെളിയിച്ച്  ചടങ്ങിന് മംഗളാരംഭം കുറിച്ചു. മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം വിദ്യാധരൻ മാസ്റ്ററുടെ മനോഹരമായ സംഗീതത്തിൽ ഈ ചിത്രത്തിലൂടെ പിറവിയെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.പ്രശസ്ത പിന്നണി ഗായകൻ കെ.കെ. നിഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ​ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര താരം ജയരാജ് വാര്യർ, ഗായകൻ കെ.കെ. നിഷാദ്,നായിക അഥീന സു...

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി; ഫാന്റസി ത്രില്ലർ ഉടൻ തിയേറ്ററുകളിൽ

Image
 "വല്ലി " ട്രെയിലർ. """"""""" പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "വല്ലി" എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ  റിലീസായി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത്. എസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിനോജ് കുളത്തൂർ,കുമാർ സേതു,പ്രസാദ് മുഹമ്മ,ഭദ്ര വെങ്കിടേശ്,ബെന്നി ജോൺ,അരുൺ സോൾ,ജയറാം,ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി ചായഗ്രഹണം നിർവ്വഹിക്കുന്നു. രാജേഷ് ട്വിങ്കിൽ, രതീഷ് ചന്ദ്രൻ ചേപ്പാട് എന്നിവർ എഴുതിയ വരികൾക്ക് ഷാ ബ്രോസ്,ടോണി വിൽ‌സൺ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. ഗായകർ-സരിത രാജീവ്‌,പ്രസൂന, ടോണി വിൽസൻ എന്നിവരാണ് ഗായകർ. ലൈൻ പ്രൊഡ്യൂസർ-പ്രദീപ്‌ എൻ സൗപർണിക ( യുഎസ് എ) എഡിറ്റിംഗ്-പ്രശോഭ് ശേഖരൻ,പശ്ചാത്തല സംഗീതം-ടോണി വിൽസൺ,അസോസിയേറ്റ് ഡയറക്ടർ- ഗോകുൽ വിനു, ഓഡിയോഗ്രാഫി-വിഷ്ണു വി എൻ, ആർട്ട്‌- മുത്തു, കോസ്റ്റ്യൂംസ്-മുരളി മലയം,കളറിസ്റ്റ്- ബെൻ കാച്ചിപ്പിള്ളി, വിഎഫ്എക്സ്-വിനു രാമകൃഷ്ണൻ,പോസ്റ്റർ ഡിസൈൻ-ഭരത് വിനു,കൊറിയോഗ്രാഫ...

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ നവംബർ 6ന്; കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ്

Image
സൂര്യ- ജിത്തു മാധവൻ ചിത്രം "സീൻ"  ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും. ദീപാവലി റിലീസ് ആയി നവംബർ 6 ന് ചിത്രം തിയേറ്ററുകളിൽ  എത്തും. തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ , ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ഒരുക്കുന്ന "സീൻ" നവംബർ 6 ന് ദീപാവലിക്ക് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്.  ഴഗരം സ്റ്റുഡിയോസ്,  2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ്  എന്നീ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ  കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക  മലയാളികളുടെ സ്വന്തം നസ്രിയ നസിം.  റെക്കോർഡ് റിലീസ് ആയി ചിത്രം കേരളത്തിൽ എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്ന ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. വൻ പ്രേക്ഷക പ്രതികരണമാണ് ട...

‘ഗണകൻ’ ഗണക സമുദായത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകൻ ആർ.എം.ആർ.

Image
ഗണക സമുദായത്തെ അധിക്ഷേപിച്ചിട്ടില്ല. ഗണകൻ സംവിധായകൻ ആർ.എം.ആറും അണിയറ പ്രവർത്തകരും പറയുന്നു. ഗണകൻ എന്ന ചിത്രത്തിലൂടെ ഗണക സമുദായത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ആർ.എം.ആറും അണിയറ പ്രവർത്തകരും എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. തന്റെ ഒരു അത്മാർത്ഥ സുഹൃത്തിനുണ്ടായ അനുഭവത്തിൽ നിന്നാണ് ഈ ചിത്രം പിറവിയെടുത്തതെന്ന് ആർ.എം.ആർ. പറയുന്നു. ചിത്രത്തിന്റെ വാർത്ത വന്നതോടെ ഗണക സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ഗണക സമുദായം ഇപ്പോൾ ചിത്രത്തിനെതിരെ വന്നിരിക്കുകയാണ്. പക്ഷേ, എല്ലാവരും തെറ്റിദ്ധരിക്കുന്നത് പോലെ ഗണകൻ എന്ന ചിത്രം ഗണക സമുദായത്തെ അധിക്ഷേപിക്കുന്നില്ലെന്ന്  സംവിധായകൻ ആർ.എം.ആർ. പറയുന്നു. ഗണകൻ ചിത്രത്തിലൂടെ ചില സത്യങ്ങൾ പറയുന്നുവെന്ന് മാത്രം. ജ്യോതിഷത്തിന്റെ മറവിൽ ചിലർ ചില തട്ടിപ്പുകൾ നടത്തുന്നുണ്ട്. എന്നാൽ ജ്യോതിഷം ദൈവീകമായി ഉപയോഗിക്കുന്നവരും ഉണ്ട്. ജ്യോതിഷം കൊണ്ട് സമൂഹത്തിന് നന്മകളും ഉണ്ടാകുന്നുണ്ട്. അതിനെയെല്ലാം ഗണകൻ എന്ന ചിത്രം അംഗീകരിക്കുകയും, എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യുന്നത്.സംവിധായകൻ ആർ.എം.ആർ. പറയുന്നു. സിനിമ എന്...

ഉർവശിയും ജഗദീഷും വീണ്ടും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Image
ഉർവശിയും ജഗദീഷും  വീണ്ടും..... " റൂം നമ്പർ 9 " ഫസ്റ്റ് ലുക്ക് പോസ്റ്റർ. """"""""""""""""""""""""""""" മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന   ''റൂം നമ്പർ 9''എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡികൾ ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുകയാണ്. സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാർ നിർമ്മിക്കുന്ന  ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. ബി കെ  ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ശങ്കർ...

“ആമസോൺ പ്രണയം” തുടങ്ങി | കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

Image
 "ആമസോൺ പ്രണയം"  തുടങ്ങി. """"""""""""" ഹരിതം ക്രിയേഷൻ്റെ ബാനറിൽ കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ആമസോൺ പ്രണയം എന്ന ചിത്രത്തിൻ്റെ പൂജാ കർമ്മവും ഓഡിയോ ലോഞ്ചും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ വെച്ച് നിർവ്വഹിച്ചു. നിർമ്മാതാവ് ടി ചന്ദ്രൻ, സംവിധായകൻ കെ എസ് ഹരിഹരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതിയുടെ നിലനിൽപ്പും ഉയർത്തെഴുനേൽപ്പിൻ്റെ അനിവാര്യതയും ചിത്രത്തിൽ മുഖ്യമായി എടുത്തുകാട്ടുന്നു. അന്യംനിന്നു പോകുന്ന അത്തരം വിഭാഗങ്ങളുടെ ജെൻ സികളുടെ നിരവധി പ്രശ്നങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്   "ആമസോൺ പ്രണയം" എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.  സംവിധായകൻ കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഭവിനേഷ് സംഗീതം പകർന്ന് നവാഗതനായ  ബി കൃഷ്ണകുമാർ ആലപിച്ച മൂന്ന് ഗാനങ്ങളടങ്ങിയ ഓഡിയോ, പ്രശസ്ത സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വം പ്രകാശനം ചെയ്തു. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവ്വഹിക്കുന്നു. സഹ സംവിധാനം- സുരേഷ് പുറത്തൂർ,  കല- ഷിബു വ...

ദി തേർഡ് മർഡർ ഒക്ടോബർ 2ന് | Saiju Kurup, Indrans, Vinay Forrt

Image
"ദി തേർഡ് മർഡർ"  ഒക്ടോബർ 2-ന്. """""""""""""""""""""""""" സൈജു കുറുപ്പ്, ഇന്ദ്രൻസ്,വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,  'റോയ്‌ ', 'അരികിൽ ഒരാൾ', 'ചാപ്‌റ്റേഴ്‌സ് ', 'വൈ'എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന "ദി തേർഡ് മർഡർ" എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജൽ സുദർശനൻ, അനന്യ,ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റർ-വി. സാജൻ, കഥ-എം എസ് ഫൈസൽ ഖാൻ,സംഗീതം ആന്റ് പശ്ചാത്തല സംഗീതം-മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ വി എസ്,മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ  കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇ...

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി | പുതിയ ചിത്രങ്ങൾ

Image
*മലയാളസിനിമ*   *യിൽ*   *സജീവമാകുന്ന*   *_ഇന്ത്യൻ_* *സിനിമാക്കമ്പനി* മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ രംഗപ്രവേശം.    വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ആചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ  കൈയ്യൊപ്പു പതിപ്പിച്ചു. ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസ്സിനസ്സ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ   സാരഥികൾ .  കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമ്മാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്. മറ്റു ബിസ്സിനസ്സുകൾ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും,, സന്തോഷവും പകരണം . ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവ രുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവായ ടിപ്പു വ്യക്തമാക്കി. ഇപ്പോൾ രണ്ടു സിനിമകളുടെ നിർമ്മാണപ്രകിയ കൾ ഒരു പോലെ നടന്നു വരികയാണ്. ഷറഫുദീന...

‘സ്റ്റീവ് ആൻഡ് പോളി’ ആരംഭിച്ചു | Vipin Atley | Sajid Yahiya | Malayalam Movie

Image
*വിപിൻ ആറ്റ്ലിയുടെ*   *സ്റ്റീവ് ആൻഡ് പോളി*   *ആരംഭം കുറിച്ചു*  ........................................ സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി. സെപ്റ്റംബർ ഇരുപത്തിഎട്ട് തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു സ്സിച്ചോൺ കർമ്മവും   നിർമ്മാതാവ് എൻ എം ബാദ്ഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ആരംഭം കുറിച്ചു. എപ്പിക്ക് ഫിലിംസ് & എൻ്റെർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ എൻ് .എ . മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ നരേഷ്കുമാർ ജ , . നസീർ അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . എക്സികുട്ടീവ് പ്രൊഡ്യൂസർ -ലിജു . നടേരി . കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഹ്യൂമർ,വയലൻസ് ചിത്രമാണ് വിപിൻ ആറ്റ്ലി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആംഗ്ളോ ഇൻഡ്യൻ സംസ്‌കാരത്തിൻ്റെ ആചാരാനുഷ്ടാന ങ്ങളും ജീവിത രീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എൻ്റ്ർടൈനറാണ് ഈ ചിത്രം. ...

DJ ക്യാരൻ: സൗത്ത് മ്യൂസിക്കിലൂടെ കൊച്ചിയുടെ ആഘോഷങ്ങൾക്ക് പുത്തൻ താളം

Image
സംഗീത വിസ്മയത്തിന്‍റെ രാജ്യാന്തര അനുഭവമായി 'ക്യാരന്‍' ഒരുക്കുന്ന സംഗീത വിരുന്ന്, ഡി ജെ സംഗീത വിദഗ്ധൻ ക്യാരൻ സംസാരിക്കുന്നു കൊച്ചിയിലെ ആഘോഷരാവുകള്‍ക്ക് ഇമ്പമാര്‍ന്ന സംഗീതം ഒരുക്കി ദക്ഷിണേന്ത്യയില്‍ ഡി ജെ പാര്‍ട്ടികള്‍ക്ക് നവ്യാനുഭവം പകരുകയാണ് ക്യാരന്‍. ഇന്ന് എല്ലാ ആഘോഷങ്ങള്‍ക്കും സംഗീതത്തോടൊപ്പം നൃത്തച്ചുവടുകളോടെ നമ്മള്‍ താളം പിടിക്കുന്നു. ഓരോ ആഘോഷങ്ങള്‍ക്കും പുതുമയാര്‍ന്ന സംഗീതം ഒരുക്കുകയാണ് കൊച്ചി സ്വദേശിയായ ക്യാരന്‍. പേരിലെ പുതുമയും കൗതുകവും പോലെ തികച്ചും വ്യത്യസ്തമായ സംഗീത അനുഭവമാണ് ഈ യുവാവ് പകരുന്നത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലേറെയായി സ്വന്തമായി ഒരു ബ്രാന്‍ഡ് ഒരുക്കി പ്രേക്ഷകര്‍ക്ക് പുതുപുത്തന്‍ പാട്ടുകളാണ് ക്യാരന്‍ സമ്മാനിക്കുന്നത്.  സംഗീതം ഇന്ന് കേള്‍വിയുടെ സുഖം പകരുന്ന ഒരു കല മാത്രമല്ല അനുഭവത്തിന്‍റെയും അനുഭൂതിയുടെയും ഒരു വലിയ ലോകം ആസ്വാദകര്‍ക്കായി സംഗീതം തുറന്നുവെച്ചിട്ടുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ ഓരോ ആഘോഷങ്ങളും വ്യത്യസ്തമായ സംഗീത വിരുന്നോടുകൂടിയാണ് നമ്മള്‍ ആഘോഷിക്കുന്നത്. വിവാഹമാകട്ടെ ബര്‍ത്ത്ഡേ ആഘോഷങ്ങളോ അങ്ങനെ ഏത് ആഘോഷങ്ങള്‍ക്കുമൊപ്പം നിങ്ങള്‍ക്ക് ചുവടുവെച്ച് പാ...

“അമാനുഷികം” ഇന്ന് മുതൽ തിയേറ്ററുകളിൽ | Horror Mystery Thriller

Image
 “അമാനുഷികം” ഇന്നും മുതൽ. """""""""""""""""""""""""""" ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി  “അമാനുഷികം” എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തുന്നു. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ   ‘'ക്രോണിക്ക് ബാച്ചിലർ’' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.  പ്രവീൺ ചാലക്കുടി,  രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നമോ പിക്ചേഴ്സി...

‘അമാനുഷികം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ | Jomon Joshy | Horror Mystery Thriller

Image
“അമാനുഷികം” സെപ്റ്റംബർ 25-ന്. """""""""""""""""""""""""""" ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി  “അമാനുഷികം” എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തുന്നു. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ   ‘'ക്രോണിക്ക് ബാച്ചിലർ’' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ യുവ നടൻ ജോമോൻ ജോഷി നായകനാകുന്നു.  പ്രവീൺ ചാലക്കുടി,  രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ,പുതുമുഖം ആൻ മേരി റോയ്,പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, പുണ്യ ശാന്തിഭൂഷൻ, ശ്രീജ ശാന്തിഭൂഷൻ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, കൃഷ്ണകുമാർ കൊന്നയിൽ, ബിനിത, വിദ്യ, സിജ, കല്ല്യാണി കുട്ടി, ജോതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നമോ പ...

തേജാലക്ഷ്മി സിനിമയിലെത്തി; ‘പ്രിയതമൻ’ ചിത്രീകരണം ആരംഭിച്ചു | Sreenath Bhasi

Image
*മനോജ് കെ.. ജയൻ- ഉർവ്വശി*  *ദമ്പതികളുടെ*   *മകൾ*   *തേജാലഷ്മി-. (കുഞ്ഞാറ്റ* )  *ക്യാമറക്കു* *മുന്നിലെത്തി* .  *പ്രിയതമൻ*  ............................ *ആരംഭിച്ചു*   *ശ്രീനാഥ് ഭാസി* - *നായകൻ* ...................................... മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.. കൊല്ലം, കരുനാഗപ്പള്ളി  ക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. . ചിത്രം - പ്രിയതമൻ. റെജി പ്രഭാകറാണ് ഈ ചിത്രം സംവിധാനം ചെയ്യു ന്നത്  അഭിനേതാക്കൾ, അണിയറപ്രവർത്തകർ ബന്ധുമിത്രാദികൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ  ആദ്യ ഭദ്രദീപം തെളിയിച്ചതോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. അച്ഛൻ മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്. ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മര...