മായൻ പൂർത്തിയായി; ഡിസംബർ 3ന് റിലീസ് | ജയസൂര്യ ചിത്രം

*മായൻ* 

 *പൂർത്തിയായി* 

 *ഡിസംബർ മൂന്നിന് റിലീസ്*

....................................

.സത്യവും മിഥ്യയും , വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി

ക്കുന്നു..

പല മുൻവിധികളേയും തകിടം മറിച്ചു കൊണ്ട് പ്രേഷക ശ്രദ്ധ നേടിയ കളങ്കാവിൽ എന്ന ചിത്രത്തിനു ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഇദ ചിത്രം മാജിക്ക് മൂണിൻ്റെ ബാനറിൽ

രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്നു.

ഏറെ വിജയം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങൾക്കു ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മായൻ .

യൂറോപ്യൻ രാജ്യങ്ങളായ അയർലൻ്റ്, ഡെൻമാർക്ക്

കുട്ടിക്കാനം, 

വാഗമൺ, ഈരറ്റുപേട്ട, ഭാഗങ്ങളിലായിട്ടാണ് ,ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെ

ത്തുന്നു. 

 പ്രേഷകസമൂഹ

ത്തിൻ്റെ ശരാശരിആസ്വാദന നിലവാരത്തിനപ്പുറത്തേക്കു കൂടികടന്നുചെല്ലുന്ന ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. അത് എത്രമാത്രം  എൻ്റെർടൈനർ ആക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ജിതിൻ കെ. ജോസ് .

ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിരിച്ച മുഖവുമായി

നിഗൂഢതയുടെ ഭാരം പേറുന്ന ചരിത്രത്താളുകളിൽ കഠാരകുത്തിയിറ ക്കുന്ന ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്.

" കത്തനാറിനു ശേഷം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറെ പരിശ്രമം നടത്തിയാണ് മായനെ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ വ്യക്തമാക്കി.

പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കോഡയറക്ടർ- ശ്രീഖിൽ ശ്രീനിവാസ്.


വിജയ് ബാബു, നൈലാ ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി, എന്നിവരും ചിത്രത്തിലെ പ്രധാന

താരങ്ങളാണ്.

സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .

എഡിറ്റിംഗ്- പ്രവീൺ കുമാർ.

എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.

കലാ സംവിധാനം- സുനിൽ ദാസ് 

മേക്കപ്പ് - അമൽ ചന്ദൻ.

കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ് 

സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ .

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് rഎബി ബെന്നി, ..

കിരൺ കാന്ത്.

 കൺട്രോളർ- ദീപക് പരമേശ്വരൻ.











Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്