“ആമസോൺ പ്രണയം” തുടങ്ങി | കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

 "ആമസോൺ പ്രണയം" 

തുടങ്ങി.

"""""""""""""


ഹരിതം ക്രിയേഷൻ്റെ ബാനറിൽ കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ആമസോൺ പ്രണയം എന്ന ചിത്രത്തിൻ്റെ പൂജാ കർമ്മവും ഓഡിയോ ലോഞ്ചും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ വെച്ച് നിർവ്വഹിച്ചു.

നിർമ്മാതാവ് ടി ചന്ദ്രൻ, സംവിധായകൻ കെ എസ് ഹരിഹരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതിയുടെ നിലനിൽപ്പും ഉയർത്തെഴുനേൽപ്പിൻ്റെ അനിവാര്യതയും ചിത്രത്തിൽ മുഖ്യമായി എടുത്തുകാട്ടുന്നു. അന്യംനിന്നു പോകുന്ന അത്തരം വിഭാഗങ്ങളുടെ ജെൻ സികളുടെ നിരവധി പ്രശ്നങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്  

"ആമസോൺ പ്രണയം" എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

 സംവിധായകൻ

കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഭവിനേഷ് സംഗീതം പകർന്ന് നവാഗതനായ 

ബി കൃഷ്ണകുമാർ ആലപിച്ച മൂന്ന് ഗാനങ്ങളടങ്ങിയ ഓഡിയോ, പ്രശസ്ത സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വം പ്രകാശനം ചെയ്തു. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവ്വഹിക്കുന്നു.

സഹ സംവിധാനം-

സുരേഷ് പുറത്തൂർ, 

കല- ഷിബു വെട്ടം. ഒക്ടോബർ ആദ്യ വാരത്തിൽ വയനാട്ടിൽ ചിത്രീകരണം ആരംഭിക്കും.





Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്