ഉർവശിയും ജഗദീഷും വീണ്ടും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഉർവശിയും ജഗദീഷും 

വീണ്ടും.....

" റൂം നമ്പർ 9 "

ഫസ്റ്റ് ലുക്ക് പോസ്റ്റർ.

"""""""""""""""""""""""""""""


മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ 

അവതരിപ്പിക്കുന്ന 

 ''റൂം നമ്പർ 9''എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡികൾ ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുകയാണ്.

സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാർ നിർമ്മിക്കുന്ന 

ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു.

ബി കെ  ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു.

പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ,

ചിത്രസംയോജനം- രഞ്ജൻ എബ്രഹാം,

പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-മനു ജഗത്,വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ

ചീഫ് അസോസിയേറ്റ്- അനീവ് സുകുമാർ, 

സ്റ്റിൽസ്-റിഷാജ് മുഹമ്മദ്,പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, കളറിസ്റ്റ്-രംഗ്‌റേസ് മീഡിയവർക്സ്,

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ആക്ഷൻ-ശരവണൻ സത്യ,

അനിൽ അലക്സ്,

മാർക്കറ്റിംഗ്-അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്.


Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്