ഫഹദ് ഫാസിലും സി. പ്രേംകുമാറും ആദ്യമായി ഒന്നിക്കുന്നു; ഡിസംബറിൽ പുതിയ ചിത്രം
ഇമോഷണൽ കഥപറച്ചിലുകൾ കൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ സംവിധായകൻ സി. പ്രേംകുമാറും, അഭിനയപ്രതിഭ ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്നു. നാല് വർഷത്തോളമായി മനസ്സിൽ സൂക്ഷിച്ച ഈ മികച്ച പ്രൊജക്റ്റിലൂടെ ഫഹദിന്റെ ഒരു വേറിട്ട വേഷപ്പകർച്ച കാണാൻ സാധിക്കും. ചിത്രം വരുന്ന ഡിസംബറിൽ തീയേറ്ററുകളിലെത്തും!
പ്രേംകുമാർ സിനിമകളുടെ സോളായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിനും സംഗീതം പകരുന്നത്. ഇമോഷണൽ രംഗങ്ങൾക്കൊപ്പം ഒരു മാസ് ആക്ഷൻ ത്രില്ലർ അനുഭവം കൂടി സമ്മാനിക്കുന്ന ചിത്രം തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്നായിരിക്കും എന്ന് ഉറപ്പ്.

Comments
Post a Comment