‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ പുറത്ത്; സെപ്റ്റംബർ 11ന് ചിത്രം

*"കുറ്റം എന്നായാലും മറനീക്കി* *പുറത്തുവരും* "

 *പൊലീസ്* *ഡിപ്പാർട്ട്മെൻ്റിൻ്റെ* *ഉള്ളറകളിലൂടെ* 

 *പ്രഥമ ദൃഷ്‌ട്യാ* *കുറ്റക്കാർ* 

 *ടീസർ എത്തി* 

......................................

പൊലീസ് ഡിപ്പാർട്ട് മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്.

നീതിനിർവ്വഹണ

ത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും. .

ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ ക്കാർ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിൽ

ഇത്തരം നടപടിക്രമങ്ങളുടെ ഏതാനും ഭാഗങ്ങൾ കാണാം. ഒരു പൊലീസ് ക്യാമ്പിലേയും പൊലീസ് സ്റ്റേഷനിലേയും ദൃശ്യങ്ങളാണ് ടീസറിൽ കാണുന്നത്. 

തികഞ്ഞ ഒരു പൊലീസ് സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ സൂചിപ്പിച്ചിരുന്നു. 

ടീസറിലെ ചില പ്രധാന സംഭാഷണങ്ങൾ ശ്രദ്ധിക്കാം..

. "അവളെഒറ്റക്കാക്കി

യിട്ട് ഞാനെങ്ങോട്ടും ഒരിക്കലും വരില്ല സാർ..."

"കുറ്റം എന്നെങ്കിലും ഒരു നാൾ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കും"

ചിത്രത്തിൻ്റെ കഥാഗതിയിൽ ഗൗരവമായ ദുരൂഹതകൾ ഒളിഞിരിക്കുന്നു എന്ന്  ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം.

ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തിലൂടെ റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ശക്തമായ ഒരു കഥയുടെ കെട്ടുറപ്പും ഈ ചിത്രത്തെ ഏറെ മികവുറ്റതാക്കുന്നു.

സെപ്റ്റംബർ പതിനൊന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിസ്റെ മുന്നോടിയായിട്ടാണ് ഈ ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് .

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നവ മാധ്യമങ്ങളിൽ  വലിയ സ്വീകാര്യതയാണ് ഈ ടീസറിനു ലഭിച്ചിരിക്കുന്നത് ചിത്രത്തോട് പ്രേഷകർക്കുളള പ്രതീഷ യുടെ ഭാഗമാണന്നു മനസ്സിലാക്കാം 

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവനിർമ്മി ക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ 

പാർവ്വതി തിരുവോത്ത് അവതരിപ്പിക്കുന്നു..

: പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

വിജയരാഘവൻ,

സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്,

എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ് ..


രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ.

സംഗീതം - മുജീബ് മജീദ്.

ഛായാഗ്രഹണം - റോബി രാജ്.

എഡിറ്റിംഗ് - ചമൻ ചാക്കോ.

കലാസംവിധാനം - മഹേഷ് മോഹൻ.

മേക്കപ്പ് - അമൽ.

കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് ..

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.

സ്റ്റിൽസ്- റിജാഷ് മുഹമ്മദ്:

ലൈൻ പ്രൊഡ്യൂസർ - ദീപക്. '

പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു)

പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി'

സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു 



Comments

Popular posts from this blog

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്