സുമി പ്രശാന്തിന്റെ 'ചുഴി' ഓഗസ്റ്റിൽ | അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഹൊറർ ഹ്രസ്വചിത്രം

 *എഴുത്തുകാരിയിൽനിന്നും* *സംവിധായികയ* 

 *ലേക്ക്*  *സുമിപ്രശാന്തിൻന്റെ* 

 *ചുഴി* 

*ഓഗസ്റ്റിൽ* *പ്രേക്ഷകരിലേtvക്കെത്തുന്നു* 


എഴുത്തുകാരിയും അവാർഡ് ജേതാവുമായ സുമി പ്രശാന്തിൻറെ ഹ്രസ്വചിത്രം 'ചുഴി' ഓഗസ്റ്റ് ആദ്യവാരം പ്രേക്ഷകരിലേയ്ക്ക്. സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സിനിമ, സീരിയൽ, മിമിക്രി രംഗങ്ങളിലെ മികച്ച കലാകാരന്മാർ അണിനിരക്കുന്നു. ഇതിനകം ഇന്ത്യൻ ഇൻഡിപെൻഡൻറ് ഫിലിം ഫെസ്റ്റിവൽ, ബാങ്കോക്ക് മൂവി ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്ത്യ ഇൻറർനാഷണൽ തുടങ്ങി പത്തോളം ഇൻറർനാഷണൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിം ഹൊറർ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിട്ടുള്ളത്.  തമിഴ് ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ച ബാലതാരമായ നക്ഷത്രയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മിമിക്രിതാരങ്ങൾകൂടിയായ സിബി വെട്ടൂർ, അഭിലാഷ് പന്തളം എന്നിവർക്കുപുറമെ ഷിബു നളിൻ, അരുൺ ലാൽ, വിദ്യ കെ മോഹൻ, ദിയ ദീപൻ, ദീപൻ കുറുപ്പ്, അഞ്ജലി ബാബു, നിരഞ്ജൻ പി നായർ, ആരാദ്യ രഞ്ജിത്, ചന്ദ്രശേഖരൻ പിള്ളൈ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. എഡിറ്റിങ്: അനീഷ് ടി. മിറാക്കിൾ മീഡിയയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് ആദ്യവാരം മിറാക്കിൾ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. 


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice