“ശക്തമായ കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിർത്തുന്നത്. അവയെ പരുവപ്പെടുത്തി, ആഴം കണ്ടെത്തി, ജീവൻ കൊടുക്കുന്നത് സമർത്ഥനായ ഒരു എഴുത്തുകാരനാണ്. മുരളി ഗോപി എന്ന തൂലികാജാലവിദ്യക്കാരൻ രചിച്ച്, ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിൽ അത്തരത്തിൽ ഒരുപിടി കഥാപാത്രങ്ങളാണ് തിരശ്ശീലയിൽ എത്തുന്നത്. അതിലൊന്നാണ് അപ്പാനി ശരത്തിന്റെ ജാക്സൺ. ഒൻപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ ‘അപ്പാനി’ എന്ന കഥാപാത്രമായി തുടരുന്ന ശരത്തിന്റെ പുതിയ വേഷപ്പകർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുരളി ഗോപി ഊതിക്കാച്ചിയ വേരാഴമുള്ള കഥാപാത്രമായ ജാക്സനായി ശരത്തിനെ കാണാൻ നമുക്ക് കാത്തിരിക്കാം. നല്ല സിനിമകൾ ഉണ്ടാകട്ടെ… ഹൃദയത്തിൽ തൊടുന്ന കഥാപാത്രങ്ങൾ നിലനിൽക്കട്ടെ… എല്ലാ നല്ലതും വരട്ടെ. ആശംസകൾ അപ്പാനി… 👍”
“ശക്തമായ കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിർത്തുന്നത്. അവയെ പരുവപ്പെടുത്തി, ആഴം കണ്ടെത്തി, ജീവൻ കൊടുക്കുന്നത് സമർത്ഥനായ ഒരു എഴുത്തുകാരനാണ്.
മുരളി ഗോപി എന്ന തൂലികാജാലവിദ്യക്കാരൻ രചിച്ച്, ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിൽ അത്തരത്തിൽ ഒരുപിടി കഥാപാത്രങ്ങളാണ് തിരശ്ശീലയിൽ എത്തുന്നത്. അതിലൊന്നാണ് അപ്പാനി ശരത്തിന്റെ ജാക്സൺ.
ഒൻപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ ‘അപ്പാനി’ എന്ന കഥാപാത്രമായി തുടരുന്ന ശരത്തിന്റെ പുതിയ വേഷപ്പകർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുരളി ഗോപി ഊതിക്കാച്ചിയ വേരാഴമുള്ള കഥാപാത്രമായ ജാക്സനായി ശരത്തിനെ കാണാൻ നമുക്ക് കാത്തിരിക്കാം.
നല്ല സിനിമകൾ ഉണ്ടാകട്ടെ… ഹൃദയത്തിൽ തൊടുന്ന കഥാപാത്രങ്ങൾ നിലനിൽക്കട്ടെ… എല്ലാ നല്ലതും വരട്ടെ. ആശംസകൾ അപ്പാനി… 👍”

Comments
Post a Comment