'ഉയിർ' ട്രയിലർ പുറത്തിറങ്ങി; യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ മർഡർ മിസ്റ്ററി ത്രില്ലർ ജൂൺ 26ന് തിയേറ്ററുകളിലേക്ക്

*ഉയിർ* 

 *ജൂൺ* *ഇരുപത്തിയാറിന്...* 

 *ഒഫീഷ്യൽ ട്രയിലർ* *പുറത്തുവിട്ടു* ...

..............................


വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച്  എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

 ഒരു പൊലീസ് സ്റ്റോറിയുടെ നടപടിക്രമങ്ങളിലൂടെ ആരംഭിക്കുന്ന ട്രയിലർ

ചെന്നെത്തുന്നത് ഒരു മർഡർ മിസ്റ്ററിയുടെ അകത്തളങ്ങളിലേക്കാണ്.

ട്രയിലരിലെ ചില ഭാഗങ്ങൾ അതു വ്യക്തമാക്കുന്നു

ആ ഭാഗങ്ങളിലേക്കൊന്നു ശ്രദ്ധിക്കാം -

" സാറെ ഒരു ഇൻഫർമേഷനുണ്ട്... കൊടുവള്ളി ഭാഗത്ത് ഒരു പൊട്ടക്കിണറ്റിൽ ഒരു ബോഡി കണ്ടതായി ഒരാൾ വിളിച്ചു പറഞ്ഞു....

ബോഡിയോ?

ഒരു സ്ത്രീയുടെ ബോഡിയാ സാറെ..

കുറച്ചു ദിവസ്സം പഴക്കമുണ്ട് ...

ഒരു സ്ത്രീയുടെ മരണം... അതു മർഡർ ആണന്ന നിഗമനത്തിലേക്കാണ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതെന്ന് ട്രയിലറിലൂടെ മനസ്സിലാക്കാം..

ഒരു മർഡർ മിസ്റ്ററി , അതിൻ്റെ എല്ലാ ദുരൂഹതകളും , കോർത്തിണക്കി തികഞ്ഞ സസ്പൻസ് ത്രില്ലറായി അവതരിപ്പിക്കുവാൻ സംവിധായകൻ എം പത്മകുമാർ ഏറെ ശ്രമിച്ചിരിക്കുന്നു..

ജൂൺ ഇരുപത്തിയാറിന് പ്രദർശനത്തിനെ ത്തുകയാണ് ഈ ചിത്രം. അതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ എത്തിയിരിക്കുന്നത്.

ഇക്കുറി പ്രദർശന ശാലകളിലാണ് ട്രെയിലർ ആദ്യം പ്രദർശിപ്പിച്ചു തുടങ്ങിയത്. തീയേറ്ററുകളിൽ പ്രേക്ഷകരുടെ ഏറെ പ്രശംസ നേടിയെടുത്തതിനു

ശേഷമാണ് നവ മാധ്യമങ്ങളിൽ ട്രയിലർ എത്തുന്നത്. മണിക്കൂറുകൾ ക്കുള്ളിൽത്തന്നെ സോഷ്യൽ മീഡിയായിലും വൈറലായിരിക്കുകയാണ് ട്രയിലർ.

 മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ കഥ രൂപപ്പെട്ടിരിക്കുന്നത് .


 ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ.  മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.


റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.

 ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം  , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു 

ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക്  . മണികണ്ഠൻ അയ്യപ്പ  ഈണം പകർത്തിരിക്കുന്നു

ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.

കലാസംവിധാനം - സാബുറാം

മേക്കപ്പ് - പി.വി. ശങ്കർ.

കോസ്റ്റ്യും - ഡിസൈൻ- അയിഷസഫീർസേട്ട്.

നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി '

ഡിസൈൻ - കൊളിൻസ് ലിയോഫിൽ,

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്

.സജി മുണ്ടൂർ.

സഹ സംവിധാനം - ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം .

ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ

പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ അൻസാദ്, അനിൽ നമ്പ്യാർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ '

പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ.ബി.മേനോൻ '

കൂർഗ്, കണ്ണൂർ, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായി

ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി

ക്കുന്നത്.

സെബ്വറി ഫിലിംസ് ഈ ചിത്രം തിച്ചേറ്ററുകളിൽ എത്തിക്കുന്നു

വാഴൂർ ജോസ്.



Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...