1989-ൽ റിലീസ് ആയ അധിപൻ എന്ന പരാജയ ചിത്രത്തിന് ശേഷം കെ മധുവും മോഹൻലാലും ഒന്നിക്കുന്നത് തന്നെ 2002-ലാണ്. 


ഇവർ ഒന്നിച്ച ഇരുപതാം നൂറ്റാണ്ടു ചരിത്ര വിജയമായപ്പോൾ, മൂന്നാം മുറ വമ്പൻ ഇനിഷ്യൽ കളക്ഷൻ ആണ് നേടിയെടുത്തത്. 


രാവണ പ്രഭുവിന് ശേഷം  മോഹൻലാലിന്, വിജയ സിനിമകൾ അകന്നു നിൽക്കുന്ന സമയം. അപ്പോഴാണ് കെ മധുവും മോഹൻലാലും ഒരിക്കൽ കൂടി ഒന്നിച്ചത് ചതുരങ്കത്തിന് വേണ്ടിയായി മാറി. 


ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ, മോഹൻലാൽ ആറ്റിപ്രയിക്കൽ ജിമ്മിയായി മാറി. പ്രധാനപ്പെട്ട ഒരു വേഷത്തിൽ നഗ്മ.


കൂടെ ലാലു അലക്സ്, അനു ആനന്ദ്, ജഗദീഷ്, നവ്യ നായർ, സായ് കുമാർ, ജഗതി ശ്രീകുമാർ, വിജയരാഘവൻ, KPAC ലളിത, ബിന്ദു പണിക്കർ, നെടുമുടി വേണു, ഭീമൻ രഘു, ബാബുരാജ്, സുരേഷ് കൃഷ്ണ തുടങ്ങിയവർ അടങ്ങിയ വൻതാരനിര.


വർഷങ്ങൾക്ക് ശേഷം കെ മധുവും മോഹൻലാലും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് വമ്പൻ പ്രതീക്ഷ വരേണ്ടതാണ്, പക്ഷെ മോഹൻലാലിന് തുടർ വിജയങ്ങൾ ഇല്ലാതിരുന്ന കാലമായതിനാൽ, ഈ ചതുരങ്കത്തിന് സാധാരണ  പ്രീ ഹൈപ്പ് പോലും അന്ന്  ലഭിച്ചില്ല.


ഇങ്ങനെയാണെങ്കിലും സിനിമയുടെ വിജയം പ്രവചനാതീതമായതിനാൽ, വരുന്നിടത്തു വച്ച് കാണാം എന്ന ഭാവത്തിൽ മോഹൻലാൽ ആരാധകർ കാത്തിരുന്നു.


ഒടുവിൽ 2002 ക്രിസ്മസ് റിലീസ് ആയി പടമിറങ്ങി. നിഷ്പക്ഷമായി പറഞ്ഞാൽ, ആ സമയം ഇറങ്ങിയ പല മോഹൻലാൽ ചിത്രങ്ങളേക്കാൾ അഭിപ്രായം നേടിയെടുത്തു.


പക്ഷെ ബോക്സ് ഓഫീസിൽ പടത്തിനു വിജയം നേടാൻ കഴിഞ്ഞില്ല. അങ്ങനെ മോഹൻലാലും കെ മധുവും ഒരുമിച്ചു ജോലി ചെയ്യന്നത് നിറുത്തി.


ഇന്നിപ്പോൾ ചതുരംഗം വീണ്ടും 4K ദൃശ്യ മികവോടെ, റോഷിക എന്റർപ്രൈസസ് റീ റിലീസ് ചെയ്യുകയാണ്. 


അറിയാൻ ഒന്ന് മാത്രം, ആറ്റിപ്രായിക്കൽ ജിമ്മിക്ക് ഇത്തവണ വിജയിക്കാൻ കഴിയുമോ എന്നുള്ളതാണ്.


Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...