ബസൂക്ക യിൽ *മമ്മുട്ടി. അഭിനയിച്ചു തുടങ്ങി.



 ബസൂക്ക യിൽ 

 *മമ്മുട്ടി. അഭിനയിച്ചു തുടങ്ങി. 

.........................

മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെ 

 എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

മമ്മൂട്ടി  ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലെക്കേഷനിലാണ്.

മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത് .

ആദ്യ രണ്ടു ദിവസങ്ങളിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു.

ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും.

പുത്തൻ ചിന്തകളും കൗശലവും, ബുദ്ധിയ്യം ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രം.

ട്രാവലും , ഉദ്വേഗവും കോർത്തിണക്കി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുകയാണ് നവാഗതനായ ഡിനു ഡെന്നിസ് .

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ കൂടിയാണ് ഡിനോ ഡെന്നിസ് .

ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫുദ്ദീൻ ജഗദീഷ്,, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യാ പിള്ള , ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം - മിഥുൻ മുകുന്ദൻ.

ചായാഗ്രഹണം - നിമേഷ് രവി.

എഡിറ്റിംഗ് - നിഷാദ് യൂസഫ്,

കലാസംവിധാനം - അനീസ് നാടോടി.

ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - സുജിത്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ.

പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ: ബിജിത്ത് ധർമ്മടം.

Comments

Popular posts from this blog

"Neethi": A Gripping Anthology Depicting the Struggle for Justice

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...