ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ജൂലൈ 17ന് റിലീസ് | വിപിൻ ആറ്റ്ലീയുടെ കോമഡി ഫാന്റസി ചിത്രം
" ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ " ജൂലായ് 17-ന്. ''''''''''''''''''''''''''''''''''''' ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രമായ "ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ " ജൂലായ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലീ, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ,ട്വിങ്കിൾ ജോബി,മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,ഗാനരചന-...