Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു...

Image
 ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ ടീസർ റിലീസ് ചെയ്തു. കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന ടീസറിന് വളരെ മികച്ച പ്രതികരണം ആണ് ഇതുവരെയും കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രിയ താരങ്ങളായ മഞ്ജു വാര്യരുടെയും, രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന ഈ സിനിമയുടെ ടീസർ റിലീസ് ചെയ്തത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ മറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി ക...

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

Image
 "പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ   സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ 'പഞ്ചവത്സര പദ്ധതി' കണ്ട ശേഷം സിനിമ  തനിക്കിഷ്ടപ്പെട്ടെന്നും ഈ സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകനായ പി.ജി.പ്രേംലാലിന്റെ  അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസൻ. ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡർ എന്നീ സിനിമകൾ പ്രേംലാൽ നേരത്തെ സംവിധാനം ചെയ്തിരുന്നു. പ്രീവീക്കെൻഡ് ദിവസങ്ങളിൽ പഞ്ചവത്സര പദ്ധതിക്ക് ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. സജീവ് പാഴൂർ ആണ്  ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു.കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.  കൃഷ്‌ണേന്ദു എ മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശ...

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു...

Image
 ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന് തീയേറ്റർ റിലീസിനെത്തും എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. സംവിധായകൻ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഇവരെ കൂടാതെ അന്നു ആൻ്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ' ചിത്രം നിർമ്മിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം മെയ് 31ന് തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ചിത്രത്തിൻ്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം. 'സരിഗമ' ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആർട്ട്: അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ: ജ...

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

Image
 നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്,സാഗർ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സത്താറിനെക്കാൾ പ്രായം കൂടുതലായിരുന്നെങ്കിലും കുട്ടിക്കാലം മുതൽ അവന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളായിരുന്നു സാഹിബ. സാത്താറിന്റെ രാഷ്ട്രീയ നിലപാട്, സാഹിബയുടെ വാപ്പയായ ഹൈദറിന്റെ കടുത്ത മത വിശ്വാസത്തിന് തീർത്തും എതിരായിരുന്നു. മാത്രമല്ല കുട്ടിക്കാലത്തുള്ള ഉമ്മയുടെ വിയോഗ ശേഷം തനിക്ക് വേണ്ടി മാത്രം ജീവിച്ച വാപ്പയെ ധിക്കരിക്കാൻ സാഹിബയ്ക്ക് കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ സാഹിബ അഷറഫിന്റെ ഭാര്യയാകുന്നത് സാത്താറിന് കണ്ട് നിൽക്കേണ്ടി വന്നു. മത ഭ്രാന്തിന്റെ പൈശാചികത ഭർത്താവിന്റെ രൂപത്തിൽ അവളെ വേട്ടയാടിയപ്പോൾ മത നിയമം അനുശാസിച്ചിരുന്ന ...

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

Image
 ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ  ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മാരിവില്ലിൻ ഗോപുരങ്ങൾ". ചിത്രം മെയ് 10ന് തീയേറ്റർ റിലീസ് എത്തുന്നു. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.   സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെ...
Image
 https://youtu.be/tAPT0fo57Ok

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

Image
 അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.   അഞ്ച്  വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന് രചന നിർവഹിക്കുന്നത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ  ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടൈനർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വർഗ്ഗത്തേക്കാൾ സുന്ദരം, വാദ്യാർ തുടങ്ങിയവയാണ് രാജേഷ് രാഘവൻ രചിച്ച ചിത്രങ്ങൾ.  ജീവിതഗന്ധിയായ കാമ്പുള്ള കഥകൾ സിനിമയാക്കിയ കഥാ കാരനാണ് രാജേഷ് രാഘവൻ.  പെറ്റമ്മയാൽ ബാല്യത്തിൽ ഉപേക്ഷിക്കപ്പെട്ട അരവിന്ദൻ എന്ന യുവാവിന്റെ തേങ്ങൽ, അമ്മയെ അന്വേഷിച്ചുള്ള യാത്രകൾ ഇവയൊക്കെ മനസ്സിൽ ഒരു വിങ്ങലായി അഭ്രപാളികളിൽ  നമ്മൾ കണ്ടതാണ്. പ്രേക്ഷകമനസ്സിനെ   തൊട്ടറിഞ്ഞ തിരക്കഥാകൃത്തിന്റെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയവും ചലച്ചിത്രപ്രവർത്തകർ ആസ്വദിച്ചതാണ്.ജീവസുറ്റ കഥാപാത്രങ്ങൾ തേടിയുള്ള അന്വേഷണത്തിൽ ജീവിതത്തിന്റെ കൈപ്പും ...