Posts

 *കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കൻ'; ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി.....*

Image
 *കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കൻ'; ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി.....* കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് 'വടക്കൻ'. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സജീദിൻ്റെ കഥയെ ആസ്പദമാക്കി ഉണ്ണി ആർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം തീർത്തും സൂപ്പർ നാച്ചുറൽ ത്രില്ലറാണ്. വടക്കൻ, നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മൾട്ടി-ജെനർ ശ്രമമാണ്. അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനർ, ഛായാഗ്രഹണം കെയ്‌കോ നകഹാര, സംഗീതം ബിജിബാൽ എന്നിവരാണ്. പാക്കിസ്ഥാനി ഗായകനും ഗാനരചയിതാവുമായ സെബ് ബംഗഷും ഈ ടീമിൻ്റെ ഭാഗമാണ്.  BIFFF മാർക്കറ്റ് 2024-ൻ്റെ ഇൻ്റർനാഷണൽ പ്രോജക്ട്‌സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയെന്ന നിലയിൽ വടക്കൻ അഭിമാനത്തോടെ നിലകൊള്ളുന്നു. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളുടെ (FIAPF) ബഹുമാനവും അംഗീകാരവും നൽകുന്ന ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്...

#Chiyaan62 is now #VeeraDheeraSooran Part -2, Wishing our dearest @the_real_chiyaan a very happy birthday! Presenting the fiery title teaser for you all 🔥 https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW #HBDChiyaan #காளி #Kaali 🧨

Image
 #Chiyaan62 is now #VeeraDheeraSooran Part -2, Wishing our dearest @the_real_chiyaan a very happy birthday!  Presenting  the fiery title teaser for you all 🔥 https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW #HBDChiyaan #காளி #Kaali 🧨

1 million smiles! Thank you for the support!

Image
 1 million smiles! Thank you for the support! . . . https://youtu.be/9NQ7UkJwrk4 . . . . . . . . . u/orukattilorumurimovi eofficial u/ShanavasKBavakutty u/officialfejo u/RaghunathPaleri u/SapthaTharang u/vikramadhithyanfilms official u/hakim_shajahan u/narayani_gopan u/poornimaindrajith u/priyamvadakrishnan u/actorvijayaraghavan_ official u/Shammithilakan_ u/jaffaridukki_officia l u/ganapathisp_official u/ramzan______mhmd u/harisankar_ks u/prasant_murali u/thusharapillai_ u/manoj .zen u/eldhosearrie u/varkeyhere u/menonankit u/akrajilesh u/a_run_jos u/arunudumbanchola u/liju_prabhakar u/rj_anjupeter u/oldmonksdesign u/snakeplant .in #OruKattilOruMuri #OKOM #OKOMFilm #ShanavasKBavukutty #RaghunathPaleri #HakkimShah #PoornimaIndrajith #SameerChembayil #UnnikrishnanOP #Premanandhan #Madhu #Jayagopal #Sandhosh #PriyamvadaKrishnan #Vijayaraghavan #ShammiThilakan #JaffarEdukki #GanapathiActor #RamzanMuhammed #PrasanthMurali #ThusharaPillai #ManojZen #EldhoseGeorge #...

സിജു വിൽസൺ നായകനാകുന്ന ചിത്രം "പഞ്ചവത്സര പദ്ധതി"യുടെ ട്രയ്ലർ റിലീസായി

Image
 https://youtu.be/xTJSOUEUhlM സിജു വിൽസൺ നായകനാകുന്ന ചിത്രം "പഞ്ചവത്സര പദ്ധതി"യുടെ ട്രയ്ലർ റിലീസായി  കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി"യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന "പഞ്ചവത്സര പദ്ധതി"യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു. വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം,  ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാ...

കപ്പ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ഫഹദ് ഫാസിൽ പുറത്തിറക്കി.

Image
 കപ്പ് എന്ന ചിത്രത്തിലെ   ആദ്യ ഗാനം  ഫഹദ് ഫാസിൽ പുറത്തിറക്കി.  .................................................. അനന്യ ഫിലിംകപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി.എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ' കപ്പ് ' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം   വിഷു ദിനത്തിൽ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസി ലൂടെ പുറത്തിറങ്ങി. നവാഗതനായ സഞ്ജു വി. സാമുവലാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ. വെള്ളത്തൂവൽ നാവുണർന്നേ താഴെ മനുമഞ്ജിത്ത് രചിച്ച് ഷാൻ ന്ന് മാൻ ഈണമിട്ട് അശ്വിൻരാജും, സച്ചിൻ വിജയ്  എന്നിവർ പാടിയ മാജിക്കൽ സോംഗ് ആണ് ഇത്. സ്പോർട്ട് സ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്. ഇടുക്കിയിലെ കുടിയേറ്റ മേഖലയായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ ബാഡ്മിൻ്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ബാഡ്മിൻ്റെണിൽ ഇൻഡ്യക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാനായിസ്വപ്നം കണ്ടു നടക്കുന്ന നിധിൻ്റെ അതിനുള്ള ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. അതാകട്ടെ അത്യന്തം ഹൃദയഹാരിയായ മുഹൂർത...

MEDA ISHQ

Image
 MEDA ISHQ 

സ്വർഗം ആരംഭിച്ചു.

Image
 സ്വർഗം   ആരംഭിച്ചു.  ........................................ മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർ മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു.സി.എൻ.ഗ്ലോബൽ  മൂവീസ്. ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എൻ.ഗ്ലോബൽ മൂവീസ്. നല്ല സന്ദേശങ്ങൾ നൽകുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങൾ നിർമ്മിക്കുകയാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമ്മാണത്തിൻ്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് വ്യക്തമാക്കി.  സ്വർഗം എന്ന സിനിമയാണ് ആദ്യ ചിത്രം. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കൻ്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണിയാണ് ഈ ചിത്രം  സംവിധാനം ചെയ്യുന്നത്.  ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാർ, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. .ശ്രീമതി ലിസ്സി.കെ.ഫെർണാ ണ്ടസ് ഫസ്റ്റ് ക്ളാപ്പ നൽകിക്കൊണ്ടായി തുടക്കം. മലയാള സിനിമയിൽ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അനന്യ, സാജൻ ചെറുകയിൽ, സിജോയ...